മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് ജീവ ജോസഫ്. സദസിനേയും വേദിയേയും ചിരിപ്പിക്കുന്ന കമന്റുകളുമായാണ് ജീവ എത്താറുള്ളത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ മുൻനിര അവതാരകന്മാർക്കൊപ്പം ജീവയുമെത്തി. തുടർന്ന് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പട്ടവരിലൊരാളായി. ഇപ്പോഴിതാ താൻ അവതാരകനായെത്തിയ റിയോലിറ്റി ഷോയെ കുറിച്ച് പറയുകയാണ് താരം. കൗമുദി ടി.വി "ഡ്രീം ഡ്രെെവി"ലൂടെയാണ് താരം മനസുതുറന്നത്.
പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയുള്ള റിയാലിറ്റി ഷോയിലെ അവതാര സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കിയാലോ എന്നാണ് താരം പറയുന്നത്. "സീ കേരളത്തിൽ വന്നതിന് ശേഷമാണ് തന്റെ വണ്ടി മാറ്റാൻ ആലോചിക്കുന്നത്. മൂന്ന് വർഷമായി വണ്ടി 98,000 ഓടി. അപ്പോൾ ഞാൻ വിചാരിച്ചു "പോളോ" മാറിയാലോ എന്ന്. ഞാനും എന്റെ ഭാര്യഅപർണയുമാണ് തീരുമാനിച്ചത്. നമ്മെളെന്തെടുക്കും? കുറച്ചുകൂടെ ജാഡയായാലോ? അപർണ പറഞ്ഞു മിനി കൂപ്പർ എടുത്താലോ? മിനി കൂപ്പറിനെ കുറിച്ച് ഭയങ്കര അന്വേഷണമായി. വിലയൊക്കെ കേട്ടപ്പോൾ പത്ത് മുപ്പത് ലക്ഷത്തിനു മുകളിൽ ഉണ്ട്. വേണ്ട. എന്താന്നുവച്ചാൽ ഇരിക്കുന്നതിനുമുമ്പ് കാല് നീട്ടരുത്. എങ്ങാനും സീ കേരളത്തിൽ നിന്ന് രണ്ട് ഷെഡ്യൂൾ കഴിയുമ്പോൾ നിന്റെ ആങ്കറിംഗ് കൊള്ളത്തില്ല പോ എന്ന് പറഞ്ഞു കഴിഞ്ഞാൽ പരിപാടി പാളുമല്ലോ എന്ന് മനസിലാക്കി "-താരം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |