ന്യൂഡൽഹി:മൂന്നു മലയാളികൾ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹരായി. മേജർ ജനറൽ ജോൺസൺ പി. മാത്യു, മേജർ ജനറൽ പി. ഗോപാലകൃഷ്ണ മേനോൻ, മേജർ ജനറൽ പ്രദീപ് ചന്ദ്രൻ നായർ എന്നിവർക്കാണ് അംഗീകാരം.
ധീരതയ്ക്കുള്ള സേനാ മെഡൽ മേജർ വിപുൽ നാരായണന് രണ്ടാമതും ലഭിച്ചു. മേജർ സി. പ്രവീൺ കുമാർ, മേജർ രാഹുൽ ബാലമോഹൻ, മേജർ അജയ് കുമാർ, ക്യാപ്റ്റൻ രഞ്ജിത് കുമാർ, ലാൻസ് നായിക് അനിൽ കുമാർ, സിപോയി വിനോദ് കുമാർ എന്നിവർക്കും ധീരതയ്ക്കുള്ള മെഡലുണ്ട്.
കേണൽ സഞ്ജു മാത്യു, ലഫ്. കേണൽ ബിശ്വാസ് രാമചന്ദ്രൻ നമ്പ്യാർ, ബ്രിഗേഡിയർ രാമൻകുട്ടി പ്രേംരാജ്, ബ്രിഗേഡിയർ രമേശ് ബാലൻ, കേണൽ അക്ഷൻ ചന്ദ്രൻ, കേണൽ അജയ് കുമാർ, ഒളിമ്പ്യൻ നായിബ് സുബേദാർ ജിൻസൺ ജോൺസൺ എന്നിവർക്ക് വിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്.
പരമവിശിഷ്ട സേവാ മെഡൽ (19), ഉത്തം യുദ്ധസേവാ മെഡൽ (നാല്), അതിവിശിഷ്ട സേവാ മെഡൽ (32), ശൗര്യ ചക്ര (6) ധീരതയ്ക്കുള്ള യുദ്ധസേനാ മെഡൽ (12), ധീരതയ്ക്കുള്ള സേനാ മെഡൽ (111), സ്തുത്യർഹ സേവനത്തിനുള്ള സേനാ മെഡൽ (36), വിശിഷ്ട സേവാ മെഡൽ (76) ഓപ്പറേഷൻ രക്ഷക് (15) എന്നീ വിഭാഗങ്ങളിലാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ സേനാമെഡലുകൾ ഇന്നലെ പ്രഖ്യാപിച്ചത്.
ജമ്മുകാശ്‌മീരിലെ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട നായിബ് സുബേദാർ സോംബീർ,
ലഫ്. കേണൽ ജ്യോതി ലാമ, മേജർ കോഞ്ജംഗ്ബം ബിജേന്ദ്ര സിംഗ്, നായിബ് സുബേദാർ നരേന്ദ്ര സിംഗ്, നായിക് നരേശ് കുമാർ, സിപോയി കർമദിയോ ഓറോൺ എന്നിവരാണ് ശൗര്യചക്രയ്ക്ക് അർഹരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |