തൃശൂർ: യാത്രാക്കൂലി കൂട്ടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി നാലു മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ബസുടമകളുടെ സംയുക്ത സമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
2018ലാണ് യാത്രാക്കൂലി അവസാനമായി വർദ്ധിപ്പിച്ചത്. അന്നത്തെ ഡീസൽ വില ഇന്നത്തെ അപേക്ഷിച്ച് കുറവായിരുന്നു. ഇൻഷ്വറൻസ്, സ്‌പെയർപാർട്‌സ് അടക്കമുള്ളവയ്‌ക്ക് വൻ വില വർദ്ധനവുമുണ്ടായി. ഗതാഗത വകുപ്പ് മന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമുണ്ടാകാത്തതിനാലാണ് സമരം പ്രഖ്യാപിച്ചതെന്നും സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബു, ജനറൽ കൺവീനർ ടി. ഗോപിനാഥൻ, കെ.ബി. സുരേഷ് കുമാർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |