ടൈംടേബിൾ
18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി മേഴ്സിചാൻസ് (2004 സ്‌കീം), 20 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ (2013 സ്‌കീം) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
തീയതി നീട്ടി
ജനുവരി 25 ൽ പ്രസിദ്ധീകരിച്ച ഏഴാം സെമസ്റ്റർ ബി.ടെക് ജൂലൈ 2019, 2013 സ്‌കീം ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ബയോടെക്‌നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിംഗ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി 15 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
മൂല്യനിർണയ ക്യാമ്പ് - ക്ലാസ് റദ്ദ്‌ചെയ്തു
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം കരിയർ റിലേറ്റഡ് പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജുകളിലെ സി.ബി.സി.എസ്.എസ് കോഴ്സിന്റെ റഗുലർ ക്ലാസുകൾ 14 നും കരിയർ റിലേറ്റഡ് (സിആർ) കോഴ്സിന്റെ റഗുലർ ക്ലാസുകൾ 15 നും റദ്ദ് ചെയ്യും. റഗുലർ ക്ലാസുകൾ റദ്ദ് ചെയ്ത ദിവസങ്ങളിൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |