തിരുവനന്തപുരം : ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്കെതിരെയുള്ള സി.എ.ജി റിപ്പോർട്ടുകൾ പരോക്ഷമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പി.ടി.തോമസിന്റെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം, അതേസമയം വാഹനം വാങ്ങിയതിലെ ക്രമക്കേടിന്റെ കാര്യത്തിലെ വിശദീകരണക്കുറിപ്പിൽ കംപ്യൂട്ടറുകളും ലാപ്ടോപ്പും ക്യാമറകളും വാങ്ങിയത് ക്രമപ്രകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.. എന്നാൽ വാഹനം വാങ്ങിയതിലെ ക്രമക്കേടിന്റെ കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചു തണ്ടർബോൾട്ട് അംഗങ്ങൾക്ക് ക്വാർട്ടേഴ്സ് പണിതിട്ടില്ല. ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കും വില്ല പണിയുന്നത് ക്വാർട്ടേഴ്സ് അപര്യാപ്തമയാതിനാലാണെന്നും പിണറായി വിജയൻ പറഞ്ഞു.
പൊലീസ് ക്വാർട്ടേഴ്സുകൾ നിർമ്മിക്കാൻ അനുവദിച്ച രണ്ടുകോടി എൺപത്തൊന്നു ലക്ഷം രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കും വില്ലകൾ നിർമ്മിക്കാൻ വകമാറ്റിയെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു.
അതേസമയം തിരുവനന്തപുരം എസ്.എ.പി ക്യാംമ്പിൽ നിന്ന് 25 റൈഫിളുകൾ കാണാതായുള്ള റിപ്പോർട്ടിൽ പറയുന്ന ഡമ്മി വെടിയുണ്ടകൾ എങ്ങനെ വന്നുവെന്ന് വ്യക്തമാക്കാൻ പൊലീസിനായിട്ടില്ല. പൊലീസിൽ കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും എ.ജി. സുനിൽ രാജ് പറഞ്ഞു.വിഐപി സുരക്ഷയുടെ പേരിൽ ഒരുകോടി പത്തുലക്ഷം രൂപയുടെ അധികച്ചെലവും എജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |