വിജയ് ദേവരകൊണ്ടയുടെ വേൾഡ് ഫേമസ് ലവർ എന്ന ചിത്രം ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിൽ നാല് ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. സിനിമയിൽ നാല് നായികമാരുമുണ്ട്. ബാഹുബലിയ്ക്കും ഡിയർ കോമ്രേഡിനും ശേഷം ഒരേ ദിവസം നാല് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയെന്ന് പ്രത്യേകതയും വേൾഡ് ഫേമസ് ലവറിനുണ്ട്.
പല്ലവി റിലീസിന്റെ ബാനറിൽ സജിത് പല്ലവിയാണ് സിനിമ മലയാളത്തിലേക്ക് എത്തിക്കുന്നത്. ആർട്ടിസ്റ്റ് ദിവ്യ, ശങ്കർ ലാൽ,പാർവതി, സന്ദീപ് വേണി എന്നിങ്ങനെ നിരവധി പേരാണ് സിനിയിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |