പരീക്ഷാവിജ്ഞാപനം
ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി (നവംബർ 2019) പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ. 20 മുതൽ 25 വരെ പിഴയില്ലാതെയും 27 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
നാലും ആറും സെമസ്റ്റർ ബി. കോം., ആറാം സമസ്റ്റർ ബി. ബി. എ ഏപ്രിൽ 2019 പരീക്ഷാഫലം (സ്‌പെഷ്യൽ പരീക്ഷ) വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 27 ന് വൈകിട്ട് 5വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി. എഡ്. (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്), നവംബർ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 25 ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.
ഓപ്പൺ ഡിഫൻസ്
ഹിന്ദിയിൽ ഗവേഷണം നടത്തുന്ന ജീജ സി.ജി എന്ന ഗവേഷണ വിദ്യാർത്ഥിനി പിഎച്ച്.ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 20ന് രാവിലെ 11ന് താവക്കര കാമ്പസിലെ സെൻട്രൽ ലൈബ്രറിയിൽ നടക്കും. പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാണ്.
ഫിസിക്‌സിൽ ഗവേഷണം നടത്തുന്ന ലിഷ ദാമോദരൻ പി.എച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 24ന് രാവിലെ 10.30ന് പയ്യന്നൂർ ആനന്ദ തീർത്ഥ ക്യാമ്പസിൽ നടക്കും. . പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് ഫിസിക്‌സ് വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |