പരീക്ഷാ ഫീസ്
രണ്ടാം സെമസ്റ്റർ എം.എ / എം.എസ്‌സി / എം.കോം / എം.പി.എ /(റെഗുലർ ) മാർച്ച് 2020 പരീക്ഷ ഫീസ് പിഴയില്ലാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് സയൻസ് (2013 - 2016 അഡ്മിഷൻ സപ്ലിമെന്ററി ), ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് (2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് ,2018 അഡ്മിഷൻ റെഗുലർ ) പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.കോം സി.ബി.സി .എസ്.എസ് 2017 അഡ്മിഷൻ (റെഗുലർ ) 2016 അഡ്മിഷൻ (ഇംപ്രൂവ്മെന്റ് ) 2015 ,2014 ,2013 അഡ്മിഷൻ (സപ്ലിമെന്ററി ) പരീക്ഷാ ഫലം പ്രസിദ്ധികരിച്ചു. കരട് മാർക്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.എസ്‌സി ഇലക്ട്രോണിക്സ് (റീ സ്ട്രക്‌ചേഡ്) 2008 അഡ്മിഷൻ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ (റെഗുലർ / സപ്ലിമെന്ററി ) പഞ്ചവത്സര എം.ബി.എ (ഇന്റ്‌ഗ്രേറ്റഡ് )/ ബി.എം - എം.എ.എം (2015 സ്‌കീം ) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സാമ്പത്തിക സഹായം അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാല പഠന വകുപ്പുകളിലെ ഗവേഷകരായ വിദ്യാർത്ഥികൾ മൂല്യവത്തായ ഗവേഷണാത്മക രചനകൾ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നതിന് 25 വരെയും സർവകലാശാല പഠന വകുപ്പുകളിലെ ഗവേഷക വിദ്യാർത്ഥികൾക്ക്, ഗവേഷണ ലേഖനങ്ങൾ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നതിന്20 വരെയും പ്രത്യേക ധനസഹായത്തിന് അപേക്ഷിക്കാം
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭാസ വിഭാഗം നടത്തുന്ന ബി.എൽ.ഐ.എസ്.സിയുടെ (2019 ) അഡ്മിഷൻ രണ്ടാം സെമാറ്റർ സമ്പർക്ക ക്ലാസുകൾ 17 ന് കാര്യവട്ടത്തെ വിദൂര വിദ്യാഭാസ വിഭാഗത്തിൽ ആരംഭിക്കും(സമയം രാവിലെ 9 .30 മുതൽ 4 .30 വരെ ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |