ഹാൾടിക്കറ്റ്
18ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷയുടെ (പാർട്ട് ടൈം ഉൾപ്പെടെ) ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ എം.സി.എ/ എം.സി.എ ലാറ്ററൽ എൻട്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 28 ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.
എ.പി.സി സമർപ്പണം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത റെഗുലർ വിദ്യാർത്ഥികളുടെ എ.പി.സി 17 മുതൽ 20ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി സമർപ്പിക്കാം.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി.കോം ഡിഗ്രി (സി.ബി.സി.എസ്.എസ് റെഗുലർ / സപ്ലിമെന്ററി ) പ്രായോഗിക പരീക്ഷയായ ഇലക്ട്രോണിക് ഡാറ്റാ പ്രോസസിംഗ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് 19, 20 തീയതികളിലും ഇൻഫോർമാറ്റിക്‌സ് സ്‌കിൽസ് പ്രായോഗിക പരീക്ഷ 24,25, 26, 27 തീയതികളിലും വിവിധ കേന്ദ്രങ്ങളിൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഡിഗ്രി (സി.ബി.എസ്.എസ് റെഗുലർ/ സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ ചുവടെ സൂചിപ്പിച്ച തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
1. 19ന് എം.എസ്‌സി കെമിസ്ട്രി
2. 25ന് എം.എസ്‌സി കൗൺസലിംഗ് സൈക്കോളജി
3. 26ന് എം.എസ്‌സി ഇലക്ട്രോണിക്‌സ്, എം.എസ്‌സി ബോട്ടണി
4. 28ന് എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |