തൃശൂർ : കൊറ്റമ്പത്തൂരിൽ അപകടത്തിൽ പെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് വനം മന്ത്രി കെ.രാജു അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ഉടൻ സഹായം ലഭ്യമാക്കും. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അതിദാരുണമായ സംഭവമാണ് കൊറ്റമ്പത്തൂരിലേതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |