തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ തണ്ടപ്പേരും ആധാറും ബന്ധിപ്പിക്കുന്നതോടെ ,
ബിനാമി ഇടപാടുകൾ തടയാനാവുമെന്ന് സർക്കാരിന് പ്രതീക്ഷ. ഒരു വില്ലേജിൽ തന്നെ ഒരാൾക്ക് ഒന്നിലധികം തണ്ടപ്പേരുണ്ടാകാം. 15 ഏക്കറിൽ കൂടുതൽ ഭൂമി ഒരു കുടുബത്തിന് കൈവശം വയ്ക്കാൻ പാടില്ലെങ്കിലും ,ഇത് പരിശോധിക്കാൻ സംവിധാനമില്ലായിരുന്നു.
ഭൂപരിഷ്കരണ നിയമ പ്രകാരമുള്ള ഭൂപരിധി മറികടക്കാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ ഭൂമി വാങ്ങിക്കൂട്ടുന്നതും ആധാർ ചേർക്കുന്നതോടെ ഇല്ലാതാവും.
വിദേശികളുടെ ഭൂമിയും
ബ്രിട്ടീഷുകാരുടെയും ബ്രിട്ടീഷ് കമ്പനികളുടെയും പേരിലുണ്ടായിരുന്ന സ്ഥലം റവന്യൂ രേഖകളിൽ അതേ നിലയിൽ തുടരുകയും തദ്ദേശീയർ കൈവശം വയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവരാരും സ്വന്തം പേരിൽ പോക്കുവരവ് ചെയ്തിട്ടില്ല. പലതിലും സിവിൽ കേസുകളുമുണ്ട്. ആരുടെ ആധാർ ബന്ധിപ്പിക്കുമെന്നതും ചോദ്യ ചിഹ്നമാണ്. നടപടികളിൽ വെള്ളം ചേർത്തില്ലെങ്കിൽ ,ആയിരക്കണക്കിന് ഏക്കർ മിച്ചഭൂമി സർക്കാരിന് ഏറ്റെടുക്കാനും ഭൂമിയില്ലാത്തവർക്ക് നൽകാനും കഴിയും.
ഒറ്റ തണ്ടപ്പേർ
നൽകുന്നത് ഒരു വ്യക്തിക്ക്, ഇരട്ടിപ്പ് വരില്ല, ഏത് വില്ലേജിൽ ഭൂമിയുണ്ടെങ്കിലും അവകാശികളുടെ വിവരങ്ങൾക്കൊപ്പം ആധാറും 12 അക്ക യുണിക്ക് തണ്ടപ്പേർ ഐ.ഡിയും ചേർക്കണം.
സംസ്ഥാനത്ത് ആധാർ 3,61,62703 പേർക്ക്. ഒന്നരക്കോടി തണ്ടപ്പേരും ഓരോന്നിലും മൂന്ന് വീതം അവകാശികളും ഉണ്ടെന്നാണ് കണക്ക്.
കൂട്ടവകാശം, കമ്പനി, ട്രസ്റ്റ്, സൊസൈറ്റി, ഫ്ലാറ്റുകൾ എന്നിവയിലെ അവകാശികൾക്ക് എത്ര ഭൂമിയുണ്ടെന്ന് നിലവിൽ കണ്ടുപിടിക്കാൻ കഴിയില്ല.
. ഭൂമി കൈമാറുമ്പോൾ അവകാശികളുടെ വിവരം ആധാറുപയോഗിച്ച് പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ 2017 മാർച്ചിൽ നിർദ്ദേശിച്ചിരുന്നു. .
'യൂണിക്ക് തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കും.. ഇതിനായി ആരെയും നിർബന്ധിക്കില്ല'.
-ഇ.ചന്ദ്രശേഖരൻ-
റവന്യൂ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |