ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്കുമെതിരെ വിദ്വേഷ പ്രസംഗവുമായി മുസ്ലിം പുരോഹിതൻ. ഗുലാം-ഇ-റാസ എന്ന പുരോഹിതനാണ് രാജ്യത്തിന്റെ ഐക്യത്തിനെതിരെ വർഗീയ പ്രസംഗവുമായി രംഗത്തെത്തിയത്. അടുത്ത 30 വർഷത്തിനുള്ളിൽരാജ്യത്തെ മുസ്ലീം ജനസംഖ്യ 60 കോടിയിലെത്തും. അന്ന് മുസ്ലീങ്ങൾ രാജ്യത്ത് മേൽക്കോയ്മ നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഗുലാം-ഇ-റാസ പ്രസംഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗീൽ സ്ത്രീകൾ പ്രതിഷേധിക്കുന്നതിനെതിരെയും റാസ രൂക്ഷമായി വിമർശിച്ചിരുന്നു. നരേന്ദ്ര മോദിക്കും അമിത് ഷാക്കെതിരെയുള്ള പരാമർശങ്ങൾ ഇതിനോടകം വിവാദമായിരിക്കുകയാണ്.
മുൻ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്ലി, അടൽ ബിഹാരി വാജ്പേയി തുടങ്ങിയവരുടേത് പൊലെ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അകാല മരണം സംഭവിക്കും അത് മൂന്നോ നാലോ വർഷത്തിനുള്ളിൽ നടക്കുമെന്നും ഗുലാം-ഇ-റാസ പറഞ്ഞു. മാത്രമല്ല സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ അനുവദിക്കാത്തത് കൊണ്ടാണ് സുഷമ സ്വരാജ് മരിച്ചതെന്നും റാസ പറയുന്നു. ഗുലാം-ഇ-റാസ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |