തിരുവനന്തപുരം : അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരുദേവൻ കേരളീയ നവോത്ഥാനത്തിന്റെ ശിലാസ്ഥാപനമാണ് നിർവഹിച്ചതെന്നും തെറ്റായ സാമൂഹ്യ വ്യസ്ഥിതിക്ക് എതിരെ സമാധാനപരമായി അദ്ദേഹം നടത്തിയ പോരാട്ടമാണിതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠയുടെ 132 -ാമത് വാർഷികത്തോടനുബന്ധിച്ച് ഗുരുവിന്റെ അരുവിപ്പുറം സന്ദേശം ഇന്നത്തെ ആവശ്യകത എന്ന വിഷയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ അരുവിപ്പുറം പ്രതിഷ്ഠാ വാർഷികവും നവോത്ഥാനത്തിന്റേതു കൂടിയാണ്. കേരളത്തിന്റെ സാമൂഹ്യപരിവർത്തനത്തിന് അരുവിപ്പുറം പ്രതിഷ്ഠ കാരണമായെന്നും ഗവർണർ കൂട്ടിച്ചേർത്തു. മന്ത്രി കടംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മതാന്ധതയുടെ കാളകൂട വിഷം ജനങ്ങളിൽ കുത്തിവയ്ക്കാൻ ചിലർ ബോധപൂർവമായ ശ്രമം നടത്തുന്ന കാലഘട്ടത്തിൽ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് പ്രസക്തി വർദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ അടൂർ പ്രകാശ് എം.പി, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, മുൻ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാൽ, വണ്ടന്നൂർ സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |