1. കേരള ഹൈക്കോടതി നിലവിൽ വന്നതെന്ന്?
1956 നവംബർ 1
2. 1968 ഫെബ്രുവരി 2ന് ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം?
തുമ്പ
3. കേരളത്തിലെ പ്രഥമ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ഏത് ഗവർണറുടെ മുൻപാകെയാണ്?
ബി. രാമകൃഷ്ണറാവു
4. ഒന്നാമത്തെ കേരള നിയമസഭയിൽ ഏകാംഗ മണ്ഡലങ്ങൾ?
102
5. ആദ്യ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ?
12
6. കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?
1970
7. കേരളത്തിൽ ലക്ഷംവീട് പദ്ധതി നടപ്പാക്കിയ മന്ത്രി?
എം.എൻ. ഗോവിന്ദൻനായർ
8. ലക്ഷംവീട് പദ്ധതിക്ക് തുടക്കം കുറിച്ചത്?
കൊല്ലം ജില്ലയിലെ ചിതറയിൽ
9. ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം?
കേരളം
10. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യത്തെ നറുക്കെടുപ്പ് നടന്നത്?
1968 ജനുവരി 26
11. 1958-ൽ വിദ്യാർത്ഥികളുടെ ഒരണ സമരം നടന്നതെവിടെ?
ആലപ്പുഴയിൽ
12. കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷമേത്?
1982
13. മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹചാനൽ?
ഏഷ്യാനെറ്റ്
14. 1967 മുതൽ കേരളത്തിലെ ഭരണം ഇടത്തോട്ടും വലത്തോട്ടും മാറിമാറി ചാഞ്ഞുകൊണ്ടിരിക്കുന്നു. വിദഗ്ദ്ധർ ഈ പ്രതിഭാസത്തിന് നൽകിയിട്ടുള്ള പേരെന്ത്?
സീസോ ഡെമോക്രസി
15. 1961ൽ കേരള നിയമസഭയിൽ ആദ്യമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതാര്?
സി.ജി. ജനാർദ്ദനൻ
16. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചതെന്ന്?
1991 ഏപ്രിൽ 18
17. കേരള ലോകായുക്ത രൂപവത്കരിച്ച വർഷം?
1998
18. 1980ൽ മലയാളത്തിൽ നിന്ന് രണ്ടാമതായി ജ്ഞാനപീഠം നേടിയത്?
എസ്.കെ. പൊറ്റെക്കാട്ട്
19. ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയത്?
കൊല്ലം ജില്ലയിലെ തെന്മല
20. പ്രത്യേകമായി ഒരു പ്രവാസികാര്യ വകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |