തൃശൂർ/പാലക്കാട്: തിരുപ്പൂരിനടുത്ത് അവിനാശിയിൽ കാലനായി അവതരിച്ച കണ്ടെയ്നർ ലോറി ജീവനെടുത്ത കെ.എസ്.ആർ.ടി.സി ബസിലെ 19 മലയാളി യാത്രക്കാരിൽ 18 പേർക്ക് ഇന്നലെ നാട് കണ്ണീരോടെ വിട നൽകി. തൃശൂർ ജില്ലക്കാരായ എട്ടു പേരിൽ ഏഴു പേരുടെയും എറണാകുളം ജില്ലയിലെ ഏഴു പേരുടെയും പാലക്കാട്ടെ മൂന്നു പേരുടെയും കണ്ണൂർ പയ്യന്നൂർ സ്വദേശിയുടെയും സംസ്കാരമാണ് ഇന്നലെ നടന്നത്.
തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്‌നിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഇഗ്‌നിക്കൊപ്പമുണ്ടായിരുന്ന ഭാര്യ ബിൻസി പരിക്കേറ്റ് കോയമ്പത്തൂർ ആശുപത്രിയിലാണ്. ഇന്ന് ബിൻസി എത്തിയ ശേഷമാകും സംസ്‌കാരം.
വോൾവോ ബസിലെ ജീവനക്കാരായിരുന്ന ഗിരീഷിനെയും ബൈജുവിനെയും ഒരുനോക്കു കാണാൻ എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളുമുൾപ്പെടെ നൂറുകണക്കിനു പേരാണ് എത്തിയത്. ഗിരീഷിന്റെ മൃതദേഹം പെരുമ്പാവൂർ ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിനും ബൈജുവിന്റേത് പിറവം വെളിയനാട്ടുള്ള വീട്ടുവളപ്പിലും സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |