തിരുവനന്തപുരം: എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി എസ്.എം.എസ്, ബി.യു.എം.എസ് മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകാനുള്ള തീയതി 29ന് വൈകിട്ട് 5വരെ നീട്ടി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് യു.ജി പരീക്ഷയ്ക്ക് കേരളത്തിലെ മെഡിക്കൽ, മെഡിക്കലനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ആർക്കിടെക്ചർ അഭിരുചി പരീക്ഷയ്ക്ക് (നാറ്റാ) അപേക്ഷിച്ചവരിൽ കേരളത്തിൽ പ്രവേശനം തേടുന്നവരും www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷയുടെ കൺഫർമേഷൻ പേജിന്റെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. പ്രിന്റ്ഔട്ടോ മറ്റ് സർട്ടിഫിക്കറ്റുകളോ പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.
ഹെൽപ്പ് ലൈൻ- 0471 2525300, 155300, 0471-2335523
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |