ന്യൂഡൽഹി: രാജ്യസഭയിലെ ഭരണ-പ്രതിപക്ഷ അനുപാതം നിശ്‌ചയിക്കുന്ന 55 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 26ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏപ്രിലിൽ 17 സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. 245 അംഗ സഭയിൽ ബി.ജെ.പിക്ക് നിലവിൽ 82ഉം കോൺഗ്രസിന് 46ഉം സീറ്റുണ്ട്.
ഒഴിവുകൾ:
മഹാരാഷ്‌ട്ര(7), ഒഡീഷ(4), തമിഴ്നാട്(6), പശ്‌ചിമബംഗാൾ(5), ആന്ധ്ര(4), തെലങ്കാന(2), ആസാം(3), ബീഹാർ(5), ഛത്തീസ്ഗഡ്(2), ഗുജറാത്ത്(4), ഹരിയാന(2), ഹിമാചൽപ്രദേശ്(1), ജാർഖണ്ഡ്(2), മധ്യപ്രദേശ്(3),മണിപ്പൂർ(1), രാജസ്ഥാൻ(3), മേഘാലയ(1)
കാലാവധി പൂർത്തിയാക്കുന്ന പ്രമുഖ നേതാക്കൾ: ശരത് പവാർ(എൻ.സി.പി), രാംദാസ് അത്താവലെ(ആർ.പി.ഐ), തിരുച്ചി ശിവ(ഡി.എം.കെ), രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ നാരായൺ സിംഗ്, മോത്തിലാൽ വോറ,ദിഗ്‌വിജയ് സിംഗ്(കോൺഗ്രസ്), വിജയ് ഗോയൽ(ബി.ജെ.പി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |