തൃശൂർ: ഗുരുവായുരപ്പന്റെ ആനത്തറവാട്ടിന്റെ എല്ലാമെല്ലാമായി ഗുരുവായൂർ കേശവൻ വിലസിയിരുന്ന കാലത്താണ് 14 -ാം വയസിൽ നാണം കുണുങ്ങിയായി പത്മനാഭൻ എത്തിയത്. ഒറ്റപ്പാലത്തെ പ്രമുഖ തറവാട്ടുക്കാരായ ഇ.പി. ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന അച്യുതൻ നായരും മാധവൻ നായരും ചേർന്നാണ് ആലത്തൂരിൽ നിന്ന് ആനയെ വാങ്ങി ഗുരുവായൂരപ്പന് മുന്നിൽ നടയിരുത്തിയത്.
തറവാട്ടിലെ അമ്മൂമ്മയ്ക്ക് ഉണ്ടായ അസുഖം ഭേദമായാൽ ഗുരുവായൂരപ്പന് മുന്നിൽ ആനയെ നടയിരുത്താമെന്ന് വഴിപാട് നേർന്നതായിരുന്നു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള വലിയ പറമ്പിലായിരുന്നു ആനകളെ തളച്ചിരുന്നത്. പിന്നീട് 1975 ജൂൺ 26നാണ് പുന്നത്തൂർ ആനക്കോട്ടയിലേക്ക് ആനകളെ മാറ്റുന്നത്. അന്ന് ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ആനക്കോട്ടയിലേക്ക് ഗജഘോഷയാത്രയായിട്ടാണ് പ്രവേശിച്ചത്.
അന്നും കേശവന് പിന്നിൽ രണ്ടാമനായിട്ട് തന്നെയാണ് പത്മനാഭൻ ആനക്കോട്ടയിലേക്ക് പ്രവേശിച്ചത്. പത്മനാഭൻ വന്നത് മുതൽ തന്നെ കേശവന്റെ പിൻഗാമിയെന്ന് ഉറപ്പിച്ചിരുന്നതായി പഴമക്കാർ പറയുന്നു. അത് പിന്നീട് അന്വർത്ഥമായി. കേശവനെ പോലെ തന്നെ ദൈവിക പരിവേഷത്തോടെയാണ് പത്മനാഭൻ കണ്ണന്റെ മുന്നിൽ നിന്ന് വിട പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |