മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. അടുത്തിടെ നടൻ സിനിമാ നിർമാണ കമ്പനി തുടങ്ങിയതും ഏറെ ചർച്ചയായിരുന്നു. ഇതിനിടെ ബേസിലിനെ കണ്ട ഒരു കുഞ്ഞിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ നടൻ ആരാണെന്ന് കുട്ടിയോട് അച്ഛൻ ചോദിക്കുന്ന വീഡിയോയാണ് വെെറലായത്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ബേസിൽ ജോസഫ് ഇവരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നാണ് ചോദിക്കുന്നത്. അപ്പോൾ കുട്ടി ബേസിൽ ജോസഫ് ആരാണ് അങ്ങനെ ഒരു നടൻ ഇല്ലെന്ന് മറുപടി പറയുന്നു. തുടർന്ന് കുട്ടിയുടെ അച്ഛൻ ഗൂഗിളിൽ നിന്ന് ബേസിലിന്റെ ചിത്രം എടുത്ത് കാണിക്കുമ്പോൾ ഇത് സിനിമാ നടൻ അല്ലെന്നും മീൻ വിൽക്കാൻ വരുന്ന ആളാണെന്നുമാണ് കുട്ടി പറയുന്നത്.
'ഇത് സിനിമ നടൻ അല്ല അച്ഛാ, വീട്ടിൽ മീൻ കൊണ്ടുവരുന്ന ആളാണ്. ഞാൻ കണ്ടിട്ടുണ്ട്. ഇയാൾ സിനിമാ നടൻ അല്ല. ഉറപ്പായിട്ടും മീൻ വിൽക്കാൻ വരുന്ന ചേട്ടൻ ആണ്. സ്കൂട്ടറിന്റെ പിറകിൽ പെട്ടി ഓക്കെ വച്ചാണ് വരുന്നത്. ഞാൻ കണ്ടിട്ടുണ്ട്'- കുട്ടി പറഞ്ഞു. വീഡിയോ വെെറലായതിന് പിന്നാലെ ബേസിലും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. 'എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാം. രണ്ടു കിലോ മത്തിയും കൊണ്ടുവരാം' - എന്നായിരുന്നു നടന്റെ കമന്റ്. ഇസാന ജെബിൻചാക്കോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |