സ്‌പോർട്‌സ് ഗ്രേസ് മാർക്കിന് അപേക്ഷിക്കാം
2019- 20 അധ്യയന വർഷത്തിൽ സ്‌പോർട്‌സ് ഗ്രേസ് മാർക്കിന് അർഹത നേടിയ ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ഹാൾടിക്കറ്റിന്റെയും, മെരിറ്റ് സർട്ടിഫിക്കറ്റിന്റെയും പകർപ്പ് എന്നിവ മാങ്ങാട്ടുപറമ്പ കാമ്പസിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് 16 നകം അയയ്ക്കണം.
അറ്റന്റസ്ൻസ് പ്രോഗ്രസ് സർട്ടിഫിക്കറ്റ് സമർപ്പണം
നാലാം സെമസ്റ്റർ ബിരുദ പരീക്ഷ ഏപ്രിൽ 2020ന് രജിസ്റ്റർ ചെയ്ത റഗുലർ വിദ്യാർഥികളുടെ എ.പി.സി മാർച്ച് 2 മുതൽ 5 വൈകിട്ട് 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം.
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ ബി.എസ് സി സൈക്കോളജി ഡിഗ്രി (സി.ബി.സി.എസ്.എസ് റഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2020 കോർ പ്രായോഗിക പരീക്ഷകൾ മാർച്ച് 2 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |