പരീക്ഷാഫീസ്
നാലാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യു (റഗുലർ സപ്ലിമെന്ററി) പരീക്ഷയുടെ ഫീസ് പിഴയില്ലാതെ 12 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 19 വരെയും അടയ്ക്കാം.
രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷയ്ക്ക് (2019 സ്‌കീം-റഗുലർ 2015-സ്‌കീം-ഇംപ്രൂവ്‌മെന്റ, സപ്ലിമെന്ററി) പിഴ കൂടാതെ 11 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്യാം.
ടൈംടേബിൾ
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രോജക്ട് സമർപ്പണം
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് (2015 അഡ്മിഷൻ മുതൽ) ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ പ്രോജക്ട് സമർപ്പണം, വൈവാവോസി എന്നിവ ഏപ്രിൽ 6 നും പ്രാക്ടിക്കൽ-പെർഫോമൻസ് ഏപ്രിൽ 13 നും തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |