പ്രമുഖ ഹിന്ദി സീരിയൽ താരം റഷാമി ദേശായിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചാവിഷയം. കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സൂരജ് എന്നയാളിൽ നിന്ന് തനിക്ക് പതിനാറാം വയസിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
"അയാളുടെ പേര് സൂരജ് എന്നായിരുന്നു. ഇപ്പോൾ അയാൾ എവിടെയാണെന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോൾ എന്താണ് പദ്ധതി എന്ന് അയാൾ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു.കാസ്റ്റിംഗ് കൗച്ചിന് തയാറായില്ലെങ്കിൽ ജോലിയൊന്നും കിട്ടില്ലെന്ന് അയാൾ പറഞ്ഞു''. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവസരം മുതലാക്കാനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാൾ അയാളായിരുന്നുവെന്ന് റഷാമി അഭിമുഖത്തിൽ വെളിപ്പെടുത്തി. ഉത്തരൻ, ദിൽ സേ ദിൽ തക് എന്നീ സീരിയലുകളിലൂടെയാണ് റഷാമി ഹിന്ദി സീരിയൽ രംഗത്ത് ചുവടുറപ്പിച്ചത്.
'ഓഡിഷനു വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. എന്നാൽ അയാളല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.അന്ന് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി എന്നെ അബോധാവസ്ഥയിലാക്കാനായിരുന്നു അയാളുടെ ശ്രമം. എനിക്ക് താത്പര്യമില്ലെന്ന് അയാളോട് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. രണ്ടര മണിക്കൂറിനുശേഷമാണ് എനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത്."
- റഷാമി ദേശായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |