തനിക്ക് സിനിമാരംഗത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഒട്ടേറെ വേദികളിൽ തുറന്നുപറഞ്ഞ നടിയാണ് സുർവീൺ ചൗള. ഇപ്പോഴിതാ തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നത് ഒന്നല്ല, മൂന്നു തവണയാണെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് നടി. ടെലിവിഷൻ സീരിയലിലൂടെയാണ് സുർവീൺ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യമൊക്കെ നല്ല രീതിയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് തനിക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളായിരുന്നുവെന്ന് സുർവീൺ പറയുന്നു.
മൂന്ന് തവണയാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതെന്നും അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളെന്നും താരം പറയുന്നുണ്ട്. തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സംവിധായകനെക്കുറിച്ച് വെളിപ്പെടുത്തിയ സുർവീൺ
പിന്നീട് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ, ദേശീയ പുരസ്‌കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഹിന്ദി സിനിമയിൽ നിന്ന് അടുത്തിടെയാണ് തനിക്ക് മോശമായ അനുഭവമുണ്ടായതെന്നും അവർ വ്യക്തമാക്കി. അയാൾക്ക് തന്റെ ശരീരഭാഗങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നും എന്നാൽ അതിൽ നിന്നെല്ലാം പുറത്തുകടക്കുവാൻ തനിക്ക് സാധിച്ചത് ആത്മവിശ്വാസം കൊണ്ടാണെന്നും നടി കൂട്ടിച്ചേർത്തു.
ഒരു സംവിധായകൻ എന്നോട് പറഞ്ഞത് നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഞാനാഗ്രഹിക്കുന്നുവെന്നാണ്. അയാളിൽ നിന്ന് അത്തരമൊരു സമീപനം നേരിട്ടപ്പോഴെ കുറച്ച് ജാഗ്രത പുലർത്താനായി. പതുക്കെ അയാളുടെ സ്വാധീന മേഖലയിൽ നിന്ന് മോചിതയായി.
- സുർവീൺ ചൗള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |