തിരുവനന്തപുരം: കൊറോണ വ്യാപനം കണക്കിലെടുത്ത് സഹകരണബാങ്കുകളിലെ വായ്പകൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ആനുകൂല്യം ജനുവരി 31ന് വായ്പാഗഡു തിരിച്ചടച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ കുടിശ്ശികയുള്ള എല്ലാവർക്കും ഒരു വർഷത്തേക്ക് മോറട്ടോറിയം ആനുകൂല്യം നൽകണം. ഇപ്പോഴത്തെ നിലയിൽ ജനുവരി 31ന് അടച്ചിട്ടുള്ളവർക്ക് മാത്രമായി മോറട്ടോറിയം പരിമിതപ്പെടുത്തിയാൽ 10 ശതമാനം പേർക്ക് പോലും ആനുകൂല്യം ലഭിക്കില്ല. എസ്.എൽ.ബി.സി ശുപാർശപ്രകാരം എല്ലാ ബാങ്കുകളും നൽകുന്ന പരിധിയില്ലാത്ത ആനുകൂല്യം സഹകരണബാങ്കുകൾ നൽകാതിരിക്കുന്നത് ശരിയല്ല. കൊവിഡ്-19 മോറട്ടോറിയം കാലത്തെ വായ്പകളുടെ പലിശയെങ്കിലും സംസ്ഥാനസർക്കാർ ഒഴിവാക്കിക്കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |