പരീക്ഷാഫീസ് തീയതി നീട്ടി
സർവകലാശാല പരീക്ഷകൾക്ക് ഫീസടയ്ക്കുന്നതിനുളള തീയതികൾ പുനഃക്രമീകരിച്ചു. മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബി.ബി.എ (എസ്.ഡി.ഇ) പരീക്ഷയ്ക്ക് പിഴകൂടാതെ 6 വരെയും 150 രൂപ പിഴയോടെ 8 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 15 വരെയും അപേക്ഷിക്കാം.
ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷയ്ക്ക് പിഴകൂടാതെ 2 വരെയും 150 രൂപ പിഴയോടെ 6 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 8 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം, സി.ബി.സി.എസ്.എസ് (കരിയർ റിലേറ്റഡ്) പരീക്ഷകൾക്ക് പിഴകൂടാതെ 3 വരെയും 150 രൂപ പിഴയോടെ 6 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 8 വരെയും അപേക്ഷിക്കാം.
എൽ എൽ.ബി (ത്രിവത്സരം/പഞ്ചവത്സരം -മേഴ്സിചാൻസ്) പരീക്ഷയ്ക്ക് പിഴകൂടാതെ 6 വരെയും 150 രൂപ പിഴയോടെ 8 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 16 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.പി.എഡ്, മൂന്നാം സെമസ്റ്റർ ബി.എച്ച്.എം.സി.ടി എന്നീ പരീക്ഷകൾക്ക് 150 രൂപ പിഴയോടെ 3 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 6 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ബി.എ (എസ്.ഡി.ഇ), മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) എന്നീ പരീക്ഷകൾക്ക് 400 രൂപ പിഴയോടെ ഏപ്രിൽ 3 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |