തിരുവനന്തപുരം: തലസ്ഥാനത്ത് സർക്കാർ നിർദ്ദേശം ലംഘിച്ച് തുറന്ന ഹോട്ടൽ പൊലീസ് അടപ്പിച്ചു. പാപ്പനംകോടിന് സമീപം പൂഴിക്കുന്നിലാണ് പൊലീസ് പലവട്ടം താക്കീത് ചെയ്തിട്ടും ഹോട്ടൽ തുറന്ന് പ്രവർത്തിച്ചത്. വെളുപ്പിന് അഞ്ച് മണിക്ക് ഹോട്ടൽ തുറക്കുകയായിരുന്നു. ഒടുവിൽ ഒമ്പതരയോടെ നേമം പൊലീസ് ഹോട്ടലിനുള്ളിലേക്ക് പ്രവേശിച്ചു.ഈ സമയത്ത് ഹോട്ടലിനകത്ത് ഭക്ഷണം കഴിക്കുകയായിരുന്ന അഞ്ചോളം പേരെ പൊലീസ് ഇറക്കിവിട്ടു.തുടർന്ന് ഹോട്ടൽ അടപ്പിച്ചു. അതേസമയം പ്രദേശത്ത് അവശ്യ സാധനങ്ങൾ വിൽക്കുന്ന പച്ചക്കറി കടകൾ ഉൾപ്പെടെയുള്ളവ പൊലീസ് അടപ്പിച്ചെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |