തിരുവനന്തപുരം : ട്രഷറികളിൽ ഏപ്രിൽ രണ്ട് മുതൽ പെൻഷൻ വിതരണം ചെയ്യുന്നതിന് പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തി .അതാത് ദിവസങ്ങളിൽ പറഞ്ഞിരിക്കുന്ന പി.ടി.എസ്. ബി അക്കൗണ്ട് നമ്പറുകളിലുള്ള പെൻഷൻകാർക്കാണ് ആ ദിവസം പെൻഷൻ നൽകുക.
പെൻഷൻ വിതരണം:
. *ഏപ്രിൽ രണ്ട്- അക്കൗണ്ട് നമ്പർ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവർ.
*ഏപ്രിൽ മൂന്ന്- രണ്ടിലും മൂന്നിലും അവസാനിക്കുന്നവർ.
*ഏപ്രിൽ നാല്- നാലിലും അഞ്ചിലും അവസാനിക്കുന്നവർ.
* ഏപ്രിൽ ആറ് - ആറിലും ഏഴിലും അവസാനിക്കുന്നവർ.
*ഏപ്രിൽ ഏഴ്- എട്ടിലും ഒമ്പതിലും അവസാനിക്കുന്നവർ
മറ്റ് നിർദ്ദേശങ്ങൾ
*ട്രഷറി കാഷ്, ടെല്ലർ കൗണ്ടറുകൾക്ക് സമീപം പരമാവധി അഞ്ച് പേരെ മാത്രമേ പ്രവേശിപ്പിക്കൂ.
* വരിനിൽക്കേണ്ടി വന്നാൽ അനുവദനീയമായ ശാരീരിക അകലം പാലിക്കണം.കൂട്ടം കൂടി നിൽക്കാൻ പാടില്ല.
*ട്രഷറിയിൽ പ്രവേശിക്കുന്നതിന് മുമ്പായി സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകുകയും മുഖാവരണം ധരിച്ചിരിക്കുകയും വേണം.
*ട്രഷറികളിൽ നേരിട്ട് വരാൻ കഴിയാത്തവർ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ചെക്കിനോടൊപ്പം നൽകിയാൽ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും .
*അപേക്ഷ നൽകുന്നവരുടെ അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക് ഷൻ സൗകര്യത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |