ചെന്നൈ: ഇന്നലെ തമിഴ്‌നാട്ടിൽ കൊറോണ സ്ഥിരീകരിച്ചവരിൽ ഒരാൾ കോട്ടയം സ്വദേശിയെന്ന് റിപ്പോർട്ട്. റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹത്തിന്റെ മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ നിരീക്ഷണത്തിലാണ്.
മറ്റ് ഡോക്ടർമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈറോഡ്, പോടനൂർ റെയിൽവേ ആശുപത്രികളും അടച്ചിരിക്കുകയാണ്.കൊറോണ വ്യാപിച്ചതോടെ സേലം, ഈറോഡ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |