SignIn
Kerala Kaumudi Online
Saturday, 04 July 2020 6.07 PM IST

മരു​ന്നു ​മാ​ത്ര​മ​ല്ല, മനനവും മന്ത്രവും കൂടി​വേണം

covid-

കൊവി​ഡ് ​എ​ന്ന​ ​മ​ഹാ​​​മാ​​​രി​​​യു​ടെ​ ​വ്യാ​പ​​​ന​​​ത്തി​ലും​ ​ഭീ​തി​​​യി​​​ലും​ ​നി​ന്നു​ ​ര​ക്ഷ​​​പ്പെ​​​ടു​​​വാ​​​നു​ള്ള​ ​ഒ​രു​ ​മാ​ർ​ഗം ​ക​ണ്ടെ​​​ത്തു​​​വാ​ൻ​ ​ഇ​ന്നു​ ​ലോ​ക​​​മെ​ങ്ങും​ ​ഒ​രു​​​പോ​ലെ​ ​പ​രി​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്.​ ​ഇ​നി​യും​ ​അ​തി​​​നൊ​രു​ ​അ​ന്തി​മ​ഫ​ലം​ ​ഉ​ണ്ടാ​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല.​ ​ലോ​ക​ത്ത് ​ഈ​ ​നി​മി​ഷം​വ​രെ​യും​ ​വി​ക​​​സി​​​ച്ചു​​​വ​​​ന്നി​​​ട്ടു​ള്ള​ ​വൈ​ദ്യ​​​ശാ​​​സ്ത്ര​​​വി​​​ജ്ഞാ​​​ന​വും​ ​ആ​രോ​​​ഗ്യ​​​ശാ​​​സ്ത്ര​​​വി​​​ജ്ഞാ​​​ന​വും​ ​ആ​ധു​​​നി​​​ക​​​ ​ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളു​മെ​ല്ലാം​ ​ഒ​ന്നി​​​ച്ചു​​​കൂ​​​ടി​​​യി​ട്ടും​ ​ഈ​ ​ശാ​സ്ത്ര​​​ങ്ങ​​​ളു​ടെ​​​യൊ​ന്നും​ ​പി​ടി​​​യി​​​ലൊ​​​തു​​​ങ്ങാ​തെ​ ​നി​ല്ക്കു​ന്ന​ ​കൊ​റോ​ണ​ ​വൈ​റ​സ് ​അ​ക്ഷ​​​രാ​ർ​ത്ഥ​​​ത്തി​ൽ​ ​ലോ​ക​​​വാ​​​സി​​​ക​​​ളെ​​​യെ​ല്ലാം​ ​പി​ടി​​​ച്ചു​​​കെ​​​ട്ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​ ​ന​മ്മു​ടെ​ ​സ​മ്പാ​​​ദ്യ​​​ങ്ങ​ളും​ ​നി​ക്ഷേ​പ​​​ങ്ങ​ളും​ ​സ്ഥാ​ന​​​മാ​​​ന​​​ങ്ങ​ളും​ ​യോ​ഗ്യ​​​ത​​​ക​​​ളും​ ​അ​വ​​​കാ​​​ശ​​​ങ്ങ​ളും​ ​വി​ശ്വാ​​​സ​​​ങ്ങ​ളും​ ​ഒ​ക്കെ​​​ത്ത​ന്നെ​ ​കേ​വ​ലം​ ​നോ​ക്കു​​​കു​​​ത്തി​​​ക​ൾ​ ​മാ​ത്ര​​​മാ​​​ണെ​ന്ന്,​ ​കാ​ഴ്ച​​​യി​ൽ​ ​മ​റ​ഞ്ഞും​ ​സാ​ന്നി​​​ദ്ധ്യ​​​ത്തി​ൽ​ ​തെ​ളി​ഞ്ഞും​ ​നി​ല്ക്കു​ന്ന​ ​ഈ​ ​വൈ​റ​​​സു​​​ക​ൾ​ ​ന​മ്മെ​ ​പ​ഠി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.


ഒ​രു​ ​വ്യ​ക്തി​യോ​ ​ഒ​രു​ ​ജാ​തി​യോ​ ​ഒ​രു​ ​മ​ത​മോ​ ​ഒ​രു​ ​വി​ശ്വാ​​​സ​സ​മൂ​ഹ​മോ​ ​ഒ​രു​ ​രാ​ജ്യ​മോ​ ​ത​ന്നെ​ ​മ​റ്റൊ​​​ന്നി​നെ​ ​കീ​ഴ്‌​പ്പെ​​​ടു​​​ത്തു​​​വാ​നോ​ ​പ്ര​തി​​​രോ​​​ധി​​​ക്കു​​​വാ​നോ​ ​വേ​ണ്ടി​ ​കൂ​ട്ടി​വ​ച്ചി​​​രി​​​ക്കു​ന്ന​ ​ആ​യു​​​ധ​​​ശ​​​ക്തി​യും,​ ​ക​രു​തി​വ​ച്ചി​​​രി​​​ക്കു​ന്ന​ ​സാ​മ്പ​​​ത്തി​​​ക​​​ശ​​​ക്തി​യും​ ​ഒ​ന്നു​​​മ​​​ല്ലാ​​​താ​​​യി​​​പ്പോ​​​കു​ന്ന​ ​ചി​ല​ ​കാ​ല​​​ങ്ങ​ൾ​ ​വ​ന്നു​ ​ഈ​ ​ലോ​ക​​​ത്തെ​​​യാ​കെ​ ​അ​ട​​​ക്കി​​​ക്ക​​​ള​​​യു​​​മെ​​​ന്ന​​​തി​ന് ​ഇ​തൊ​രു​ ​സാ​ക്ഷ്യ​​​മാ​​​ണ്.​ ​ഇ​വി​ടെ​ ​ന​മ്മ​ൾ​ ​ഒ​ന്നാ​​​ലോ​​​ചി​​​ക്കേ​​​ണ്ട​​​ത്,​ ​ഉ​ണ​ർ​ന്നാ​ൽ​ ​ഉ​റ​​​ങ്ങു​​​ന്ന​​​തു​​​വ​​​രെ​യും​ ​ബാ​ഹ്യ​​​കാ​​​ര്യ​​​ങ്ങ​​​ളി​ൽ​ ​മു​ഴു​കി​ ​ത​ന്റെ​ ​സു​ഖ​​​ത്തി​നും​ ​സ​ന്തോ​​​ഷ​​​ത്തി​നും​ ​സ​മാ​​​ധാ​​​ന​​​ത്തി​നും​ ​വേ​ണ്ടി​ ​അ​ഹോ​​​രാ​ത്രം​ ​പ്ര​യ​​​ത്നി​​​ച്ച​​​തെ​ല്ലാം​ ​ന​മു​ക്ക് ​ഈ​ ​രോ​ഗ​​​കാ​​​ല​ത്ത് ​എ​ത്ര​​​ക​ണ്ട് ​പ്ര​യോ​​​ജ​​​ന​​​പ്പെ​ട്ടു​ ​എ​ന്ന​​​താ​​​ണ്.​ ​ഇ​ങ്ങ​​​നെ​​​യൊ​രു​ ​ചി​ന്ത​ ​ന​ട​​​ത്തു​​​ന്ന​​​താ​​​യാ​ൽ​ ​പ്ര​യോ​​​ജ​​​ന​​​പ്പെ​​​ടാ​തെ​ ​പോ​കു​​​ന്ന​​​താ​ണ് ​അ​തി​​​ല​​​ധി​​​ക​​​വു​​​മെ​ന്ന് ​ന​മു​ക്ക് ​ബോ​ധ്യ​​​പ്പെ​​​ടും.
എ​ന്തു​​​പ​​​റ​​​ഞ്ഞാ​ലും​ ​ഒ​ന്നി​നും​ ​സ​മ​​​യ​​​മി​​​ല്ലെ​​​ന്നു​​​ ​പ​​​റ​​​ഞ്ഞ് ​ശീ​​​ലി​ച്ച​ ​മ​നു​​​ഷ്യ​ന് ​ഇ​ന്ന് ​ഈ​ ​രോ​ഗ​​​കാ​ലം​ ​ധാ​രാ​​​ള​​​മാ​യി​ ​ന​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ​സ​​​മ​യം​ ​മാ​ത്ര​​​മാ​​​ണ്,​ ​എ​ല്ലാ​​​ത്തി​ൽ​ ​നി​ന്നും​ ​ഒ​ഴി​​​ഞ്ഞു​​​ ​നി​​​ല്ക്കാ​​​നു​ള്ള​ ​സ​ന്ദേ​​​ശ​​​മാ​​​ണ്.​ ​ഇ​ങ്ങ​​​നെ​​​യൊ​രു​ ​ഏ​കാ​​​ന്ത​​​ത​​​യി​​​ലൂ​ടെ​ ​മാ​ത്ര​മേ​ ​ഈ​ ​വൈ​റ​​​സി​ന്റെ​ ​പ​ട​ർ​പ്പി​​​നി​​​ട​​​യി​ൽ​പ്പെ​​​ടാ​തെ​ ​നി​ല്ക്കാ​​​നാ​വൂ​ ​എ​ന്ന് ​ശാ​സ്ത്ര​​​ലോ​​​ക​വും​ ​ഇ​പ്പോ​ൾ​ ​നി​ര​​​ന്ത​രം​ ​ന​മ്മെ​ ​ഓ​ർ​മ്മി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.​ ​ലോ​കം​ ​മു​ഴു​​​വ​​​നു​​​മു​ള്ള​ ​മ​നു​​​ഷ്യ​ൻ​ ​ഏ​താ​ണ്ട് ​ഒ​രേ​ ​കാ​ല​​​ത്ത് ​ത​ന്നെ​ ​അ​വ​​​ര​​​വ​​​രി​​​ലേ​ക്ക് ​ചു​രു​​​ങ്ങി​ ​ബാ​ഹ്യ​​​ലോ​​​ക​​​മാ​കെ​ ​നി​ശ്ച​​​ല​​​മാ​​​യി​​​പ്പോ​​​കു​ന്ന​ ​ഒ​രു​ ​സ്ഥി​തി​​​വി​​​ശേ​ഷം​ ​മ​നു​​​ഷ്യ​​​ച​​​രി​​​ത്ര​​​ത്തി​ൽ​ ​ഇ​താ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണെ​ന്നു​ ​പ​റ​​​യാം.
അ​തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​തോ,​​​ ​പൊ​​​ടി​​​യേ​​​ക്കാ​ൾ​ ​പൊ​ടി​​​യാ​​​യൊ​രു​ ​കീ​ട​​​വും.​ ​ഈ​ ​കീ​ട​​​ത്തെ​യും​ ​ഇ​വി​ടെ​ ​ജ​നി​​​പ്പി​​​ച്ച​തും​ ​പെ​രു​​​പ്പി​​​ച്ച​തും​ ​ന​മ്മെ​ ​ജ​നി​​​പ്പി​ച്ച​ ​അ​തേ​ ​പ്ര​പ​​​ഞ്ച​​​ത​ത്വം​ ​ത​ന്നെ​​​യാ​​​ണെ​​​ന്ന​തും​ ​ന​മ്മ​ൾ​ ​മ​ന​സ്സ് ​തു​റ​​​ന്നു​​​കാ​​​ണ​​​ണം.
ഈ​ ​പ്ര​പ​​​ഞ്ച​​​ത​​​ത്വ​ത്തെ​ ​സ​ഹ​​​സ്രാ​​​ബ്ദ​​​ങ്ങ​ൾ​ക്കു​​​മു​​​മ്പു​​​ത​ന്നെ​ ​ഇ​ട​​​വി​​​ടാ​തെ​ ​മ​ന​നം​ ​ചെ​യ്തി​​​രു​​​ന്ന​​​വ​​​രാ​​​ണ്.​ ​ന​മ്മു​ടെ​ ​ഗു​രു​​​ക്ക​​​ന്മാ​ർ.​ ​ഓ​രോ​ ​സൃ​ഷ്ടി​​​ക്കു​ ​​​പി​​​ന്നി​​​ലു​​​മു​ള്ള​ ​സ്ര​ഷ്ടാ​​​വി​ന്റെ​ ​നി​യാ​​​മ​​​ക​​​ത്വ​​​ത്തെ​യും​ ​സാ​മ​​​ഗ്രി​​​ക​​​ളെ​യും​ ​അ​വ​ർ​ ​അ​ക​​​ക്ക​​​ണ്ണി​​​ലൂ​ടെ​ ​ക​ണ്ട​​​റി​​​ഞ്ഞ​​​വ​​​രാ​​​ണ്.​ ​ന​മു​ക്ക് ​ര​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​ല്ലാം​ ​അ​വ​ർ​ക്ക് ​ഒ​ന്നാ​​​യി​​​രു​​​ന്ന​ത് ​അ​തു​​​കൊ​​​ണ്ടാ​​​ണ്.​ ​ദൃ​ക്കും​ ​ദൃ​ശ്യ​വും​ ​അ​വ​ർ​ക്ക് ​വേ​റു​​​വേ​​​റാ​​​യി​​​രു​​​ന്നി​​​ല്ല.​ ​എ​ന്നാ​ൽ​ ​ന​മ്മു​ടെ​ ​ശാ​സ്ത്ര​​​ബോ​ധം​ ​ദൃ​ക്കി​​​നെ​യും​ ​ദൃ​ശ്യ​​​ങ്ങ​​​ളെ​യും​ ​പ​ര​​​സ്പ​രം​ ​വേ​റു​വേ​​​റാ​​​ക്കു​​​ന്ന​​​താ​​​ണ്,​ ​അ​ല്ലെ​​​ങ്കി​ൽ​ ​പി​രി​​​ക്കു​​​ന്ന​​​താ​​​ണ്.​ ​ഈ​ ​പി​രി​​​വു​​​ക​​​ളെ​​​യെ​ല്ലാം​ ​ഹ​രി​​​ച്ചൊ​​​ന്നാ​​​ക്കു​​​വാ​ൻ​ ​ഒ​രു​ ​കാ​ല​​​ത്തെ​യും​ ​ശാ​സ്ത്ര​​​വി​​​ദ്യ​യ്ക്ക് ​സാ​ദ്ധ്യ​​​മാ​​​വു​​​ക​​​യി​​​ല്ല.​ ​എ​ന്നാ​ൽ​ ​ആ​ത്മ​​​വി​​​ദ്യ​യ്ക്ക് ​അ​ത് ​സാ​ദ്ധ്യ​​​മാ​​​വു​​​ക​യും​ ​ചെ​യ്യും.​ ​ഈ​ ​സ​ത്യ​​​ത്തി​ന്റെ​ ​ആ​വി​​​ഷ്‌​കാ​​​ര​​​മാ​ണ്,​ ​നേ​ര​​​ല്ല​ ​ദൃ​ശ്യ​​​മി​തു​ ​ദൃ​ക്കി​​​നെ​ ​​​നീ​​​ക്കി​​​നോ​ക്കി​ൽ​ ​വേ​റ​ല്ല​ ​വി​ശ്വ​​​മ​​​റി​​​വാം​​​ ​മ​​​രു​​​വി​ൽ​ ​പ്ര​വാ​ഹം​ ​എ​ന്ന​ ​ഗു​രു​​​ദേ​​​വ​​​തൃ​​​പ്പാ​​​ദ​​​ങ്ങ​​​ളു​ടെ​ ​അ​ദ്വൈ​​​ത​​​ദീ​​​പി​​​ക​​​യി​ലെ വ​രി​​​ക​ൾ.​ ​ഈ​ ​ആ​ത്മ​​​വി​​​ചാ​​​ര​ത്തെ​ ​ദൃ​ഢ​​​പ്പെ​​​ടു​​​ത്തു​​​വാ​ൻ​ ​സ​ഹാ​​​യി​​​ക്കു​ന്ന​ ​തൃ​പ്പാ​​​ദ​​​ങ്ങ​​​ളു​ടെ​ ​ഒ​രു​ ​സം​ഭാ​​​ഷ​ണം​കൂ​ടി​ ​ഇ​വി​ടെ​ ​പ​റ​​​യാം.
ഒ​രി​​​ക്ക​ൽ​ ​തൃ​പ്പാ​​​ദ​​​ങ്ങ​ൾ​ ​ആ​ലു​​​വാ​​​ ​അ​​​ദ്വൈതാ​​​ശ്ര​​​മ​​​ത്തി​ൽ ​വി​ശ്ര​​​മി​​​ക്കു​ന്ന​ ​അ​വ​​​സ​​​രം.​ ​അ​പ്പോ​ൾ​ ​ന​ട​​​രാ​​​ജ​ൻ​ ​(​ന​ട​​​രാ​​​ജ​ഗു​രു​)​ ​വേ​ദാ​​​ന്ത​​​ത്തി​ലെ​ ​ചി​ല​ ​സം​ശ​​​യ​​​ങ്ങ​ൾ​ക്ക് ​വ്യ​ക്ത​ത​ ​വ​രു​​ത്താൻ​ ​ആ​ഗ്ര​​​ഹി​​​ച്ചു​​​കൊ​ണ്ട് ​അ​ടു​​​ത്തെ​ത്തി.​ ​അ​ത​റി​ഞ്ഞ​ ​തൃ​പ്പാ​​​ദ​​​ങ്ങ​ൾ​ ​ചോ​ദി​​​ച്ചു​:​ ​മു​ത്തു​​​ച്ചി​പ്പി​ ​ക​ണ്ടി​​​ട്ടു​ണ്ടോ?


ന​ട​​​രാ​​​ജ​ൻ​:​ ​ക​ണ്ടി​​​ട്ടു​​​ണ്ട്.
തൃ​പ്പാ​​​ദ​​​ങ്ങ​ൾ​:​ ​മു​ത്തു​​​ച്ചി​​​പ്പി​​​യു​ടെ​ ​ഉ​ള്ളി​ൽ​ ​മു​ത്തു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ങ്ങ​​​നെ​​​യാ​​​ണ്?
ന​ട​​​രാ​​​ജ​ൻ​:​'​സ്വാ​തി​ന​ക്ഷ​​​ത്ര​​​ദി​​​വ​സം​ ​മു​ത്തു​​​ച്ചി​​​പ്പി​​​യു​ടെ​ ​ഉ​ള്ളി​ൽ​ ​വീ​ഴു​ന്ന​ ​വെ​ള്ള​​​ത്തു​ള്ളി​ ​അ​വി​​​ടെ​​​യി​​​രു​ന്നു​ ​പാ​ക​​​പ്പെ​ട്ട് ​ഒ​ടു​​​വി​ൽ​ ​മു​ത്താ​​​യി​​​ത്തീ​​​രു​​​ന്നു​​​വെ​​​ന്നാ​ണ് ​കേ​ട്ടി​​​ട്ടു​​​ള്ള​​​ത്.
തൃ​പ്പാ​​​ദ​​​ങ്ങ​ൾ​:​ ​ഇ​ത് ​എ​വി​​​ടെ​​​നി​​​ന്നാ​ണ് ​കേ​ട്ടി​​​ട്ടു​​​ള്ള​​​ത്?
ന​ട​​​രാ​​​ജ​ൻ​:​ ​പ​ഴ​​​മ​​​ക്കാ​​​രി​ൽ​ ​നി​ന്നാ​​​ണ്.


തൃ​പ്പാ​​​ദ​​​ങ്ങ​ൾ​:​ ​ഇ​ത് ​ന​മു​ക്കും​ ​കേ​ട്ട​​​റി​​​വു​​​ള്ള​​​താ​ണ്.​ ​എ​ന്നാ​ൽ​ ​ശാ​സ്ത്രം​ ​പ​ഠി​​​ച്ച​​​വ​ർ​ക്ക് ​ഇ​ത് ​സ്വീ​കാ​​​ര്യ​​​മാ​​​കു​മോ?
മ​റു​​​പ​​​ടി​ ​​​പ​​​റ​​​യാ​തെ​ ​നി​ന്ന​ ​ന​ട​​​രാ​​​ജ​നെ​ ​നോ​ക്കി​ ​വീ​ണ്ടും​ ​തൃ​പ്പാ​​​ദ​​​ങ്ങ​ൾ​ ​പ​റ​ഞ്ഞു​:​ ​ആ​ ​ജീ​വി​​​യു​ടെ​ ​ശ​രീ​​​ര​​​ത്തി​ൽ​ ​മ​റ്റ​​​വ​​​യ​​​വ​​​ങ്ങ​ൾ​ ​ഉ​ണ്ടാ​​​കു​​​ന്ന​​​തു​​​പോ​ലെ​ ​അ​തി​​​ന്റെ​യു​ള്ളി​ൽ​ ​ഒ​രു​ ​മു​ത്തു​​​കൂ​ടി​ ​ഉ​ണ്ടാ​​​കു​ന്നു​ ​എ​ന്നു​ ​ധ​രി​​​ച്ചാ​ൽ​ ​മ​തി​​​യ​​​ല്ലോ.
തൃ​പ്പാ​​​ദ​​​ങ്ങ​​​ളു​ടെ​ ​ഈ​ ​ശാ​സ്ത്രീ​യ​നി​രീ​​​ക്ഷ​​​ണ​​​മാ​ണ് ​ശാ​സ്ത്രം​ ​പ​ഠി​ച്ച​ ​ന​ട​​​രാ​​​ജ​​​ഗു​​​രു​​​വി​ന് ​പി​ന്നീ​ട് ​ശാ​സ്ത്ര​​​ത്തി​​​ലൂ​ടെ​ ​ആ​ത്മ​​​വി​​​ദ്യ​യെ​യും​ ​ആ​ത്മ​​​വി​​​ദ്യ​​​യി​​​ലൂ​ടെ​ ​ശാ​സ്ത്ര​ത്തെ​യും​ ​നോ​ക്കി​​​ക്കാ​​​ണു​​​വാ​​​നു​ള്ള​ ​ദാ​ർ​ശ​​​നി​​​കാ​​​വ​​​ബോ​​​ധ​​​ത്തി​ന് ​വേ​ണ്ട​ത്ര​ ​ക​രു​​​ത്തേ​​​കി​​​യ​​​ത്.​ ​ഇ​പ്ര​​​കാ​​​ര​​​മു​ള്ള​ ​ഒ​രു​ ​നോ​ക്കി​​​ക്കാ​​​ണ​ൽ​ ​ന​മ്മു​ടെ​ ​ജീ​വി​​​ത​​​ത്തി​ലും​ ​ഉ​ണ്ടാ​​​കു​​​ന്ന​​​താ​​​യാ​ൽ​ ​ലോ​ക​​​ത്തി​നും​ ​കാ​ല​​​ത്തി​നും​ ​ചേ​രാ​ത്ത​ ​അ​ശാ​സ്ത്രീ​​​യ​​​മാ​യ​ ​ധാ​ര​​​ണ​​​ക​​​ളെ​യും​ ​ഊ​ഹാ​​​പോ​​​ഹ​​​ങ്ങ​​​ളെ​യും​ ​ന​മു​ക്ക് ​തി​രു​ത്താ​​​നാ​​​വും.


ഒ​ന്നു​​​മി​​​ല്ലെ​ന്നു​ ​പ​റ​​​ഞ്ഞു​​​കൂ​ടാ​ ​എ​ന്നാ​ൽ​ ​എ​ല്ലാം​ ​ഉ​ണ്ടെ​ന്നും​ ​പ​റ​​​ഞ്ഞു​​​കൂ​ട.​ ​ആ​ത്മ​​​വി​ദ്യ​ ​വി​ചാ​രം​ ​ചെ​യ്യു​​​ന്ന​ത് ​ഈ​ ​സ​​​ത്യ​ത്തെ​ ​തെ​ളി​​​ച്ചെ​​​ടു​​​ക്കു​​​വാ​​​നു​ള്ള​ ​സ്വാ​ദ്ധ്യാ​​​യ​​​മാ​​​ണ്.​ ​അ​ങ്ങ​​​നെ​​​യു​ള്ള​ ​ഒ​രു​ ​സ്വാ​ദ്ധ്യാ​യം​ ​അ​ഥ​വാ​ ​ഒ​രു​ ​സ്വ​യം​പ​ഠ​നം​ ​ശീ​ല​​​മാ​​​ക്കു​​​ന്ന​​​തി​ന് ​ഈ​ ​അ​വ​​​സ​രം​ ​പ​ര​​​മാ​​​വ​ധി​ ​പ്ര​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണം.​ ​ന​മ്മു​ടെ​ ​ആ​ത്മ​​​ബ​​​ല​വും​ ​ആ​ത്മ​​​വി​​​ശ്വാ​​​സ​വും​ ​ആ​ത്മ​​​ധൈ​​​ര്യ​വും​ ​ദൃ​ഢ​പ്പെ​​​ട്ടു​​​വ​​​രും.​ഇ​വ​ ​മൂ​ന്നും​ ​ഉ​ള്ള​​​വ​നെ​ ​ഒ​രു​ ​രോ​ഗ​​​ചി​​​ന്ത​യ്ക്കും​ ​ദു​ർ​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നാ​​​കി​​​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​വ​​​യു​ടെ​ ​അ​ഭാ​​​വ​​​മു​​​ള്ള​​​വ​ന് ​മ​റ്റെ​​​ന്തെ​​​ല്ലാ​​​മു​​​ണ്ടാ​​​യാ​ലും​ ​ദു​ർ​ബ​​​ല​​​ത​യെ​ ​മ​റി​​​ക​​​ട​​​ക്കാ​​​നാ​​​​​വു​​​ക​​​യു​മി​​​ല്ല.​ ​അ​തു​​​കൊ​ണ്ട് ​ഈ​ ​അ​ട​​​ച്ചി​​​ട​ൽ​ ​കാ​ലം​ ​ന​മു​​​ക്കൊ​രു​ ​സ്വാ​ദ്ധ്യാ​​​യ​​​ത്തി​ന് ​തു​ട​​​ക്ക​​​മാ​​​ക്കാം.​ ​ഗു​രു​​​ദേ​​​വ​​​തൃ​​​പ്പാ​​​ദ​​​ങ്ങ​​​ളു​ടെ​ ​ദൈ​വ​​​ചി​​​ന്ത​നം​ ​ഒ​ന്നി​ന്റെ​ ​തു​ട​ക്കം​ ​ത​ന്നെ​​​യാ​വും​ ​അ​തി​നു​ ​ഏ​റ്റ​വും​ ​യോ​ജി​ച്ച​ ​വി​ഷ​​​യം.​ ​ആ​ ​കൃ​തി​ ​തു​ട​​​ങ്ങു​​​ന്ന​ത് ​ഇ​ങ്ങ​​​നെ​​​യാ​​​ണ്.​ ​'​ഈ​ ​ഭൂ​ലോ​​​ക​​​ത്തി​ൽ​ ​ബ​ഹു​​​വി​ധം​ ​ജീ​വ​​​കോ​​​ടി​​​ക​ൾ​ ​വ​സി​​​ക്കു​​​ന്ന​​​തു​​​പോ​ലെ​ ​ഗ​ന്ധം,​ ​ശീ​തം,​ ​ഉ​ഷ്ണം​ ​ഈ​ ​ഗു​ണ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി​യ​ ​വാ​യു​ലോ​ക​​​ത്തി​ലും​ ​അ​ന​​​ന്ത​​​ജീ​​​വ​​​കോ​​​ടി​​​ക​​​ളി​​​രി​​​ക്കു​​​ന്നു.'


തൃ​പ്പാ​​​ദ​​​ങ്ങ​ൾ​ ​ഇ​പ്പ​​​റ​​​യു​ന്ന​ ​അ​ന​​​ന്ത​​​ജീ​​​വ​​​കോ​​​ടി​​​ക​​​ളി​ൽ​ ​ഉ​ൾ​പ്പെ​​​ടാ​​​ത്ത​​​താ​യി​ ​യാ​തൊ​ന്നും​ ​ത​ന്നെ​​​യി​​​ല്ല.​ ​ഇ​ന്നു​ ​കൊ​വി​ഡ് ​ ​പ​ര​​​ത്തു​ന്ന​ ​വൈ​റ​​​സു​​​ക​ളും​ ​നാ​ളെ​ ​ഇ​നി​ ​മ​റ്റൊ​രു​ ​പേ​രി​ൽ​ ​വ​ന്നേ​​​ക്കാ​​​വു​ന്ന​ ​രോ​ഗാ​​​ണു​​​ക്ക​​​ളു​​​മെ​ല്ലാം​ ​ത​ന്നെ​ ​ഇ​തി​ന്റെ​ ​ഭാ​ഗ​​​മാ​ണ്.​ ​അ​വ​യെ​ ​പ്ര​തി​​​രോ​​​ധി​​​ക്കാ​ൻ​ ​ന​മു​ക്കു​ ​മ​രു​​​ന്നു​​​മാ​ത്രം​ ​പോ​ര.​ ​ന​ല്ലൊ​രു​ ​മ​ന​സും മ​ന്ത്ര​വും​ ​കൂ​ടി​ ​​​വേ​​​ണ്ട​​​തു​​​ണ്ട്.​ ​അ​വ​​​ന​വ​നാ​ത്മ​​​സു​​​ഖ​​​ത്തി​​​നാ​​​ച​​​രി​​​ക്കു​​​ന്ന​വ​യ​പ​​​ര​​​ന്നു​ ​​​സു​​​ഖ​​​ത്തി​​​നാ​യി​ ​വ​രേ​ണം​ ​എ​ന്ന​ ​ഗു​രു​​​വ​​​ച​​​ന​​​മാ​​​ക​ട്ടെ​ ​ആ​ ​മ​ന്ത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GURUPRAKASHAM, GURUPRAKASHAM
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.