തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആട്ടയും പയറും പഞ്ചസാരയുമടങ്ങുന്ന സൗജന്യ കിറ്റ് വിഷുവിന് മുമ്പ് ലഭിക്കുന്നത് അന്ത്യോദയ അന്നയോജന വിഭാഗത്തിലെ
5,92,483 കാർഡുടമകൾക്ക് ബാക്കിയുള്ള 81,36,348 കുടുംബങ്ങൾക്ക് വിഷുവിന് ശേഷവും...
കിറ്റിൽ ഉൾക്കൊള്ളിക്കേണ്ട പഞ്ചസാര, പയർ, ഉൾപ്പെടെയുള്ളവ നാഫെഡിൽ നിന്ന് ശേഖരിച്ച് ലോറിയിൽ കയറ്റി ചരക്ക് ട്രെയിനിലാണ് കൊണ്ടു വരുന്നത്.മൊത്തം 87.28 ലക്ഷം കിലോ വേണ്ടി വരും ഇതെല്ലാം എത്തിച്ച് പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കുമ്പോഴേക്കും വിഷു കഴിയും. അതിനാൽ, ഏറ്റവും പാവപ്പെട്ട അന്ത്യോദയ അന്നയോജന കാർഡുകാർക്ക് ആദ്യം വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണിത്. രണ്ടാം ഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിനും , തുടർന്ന് മുൻഗണനേതരക്കാർക്കും നൽകും. വിതരണം റേഷൻകടകളിലെ ഇ-പോസ് മെഷീൻ വഴിയായിരിക്കും.
റേഷൻ കാർഡുടമകൾ
*അന്ത്യോദയ അന്ന യോജന (മഞ്ഞ) -5,92,483
*മുൻഗണനാ വിഭാഗം (പിങ്ക്) -31,51,308
*മുൻഗണനേതര സബ്സിഡി
വിഭാഗം (നീല) -25,04,924
*മുൻഗണനേതരം (വെള്ള) -24,80,116
കിറ്റിലുള്ളത്
ഒരു കിറ്റിൽ പഞ്ചസാര ( ഒരു കിലോ), ചായപ്പൊടി ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയറ് (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞൾപ്പൊടി ( 100 ഗ്രാം) ,ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം) ,സൺ ഫ്ളവർ ഓയിൽ ( ഒരു ലിറ്റർ), ഉഴുന്ന് ( ഒരു കിലോ)
''സൗജന്യഅരി വിതരണം ചെയ്തതുപോലെ എല്ലാവർക്കും സൗജന്യ വ്യഞ്ജന കിറ്റും നൽകും''-
-പി.തിലോത്തമൻ,
ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |