തിരുവനന്തപുരം: വ്യാജ മദ്യ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ലോക്ക് ഡൗൺ കാലത്ത് ഏപ്രിൽ ഏഴു വരെ 462 അബ്കാരി കേസുകളും 37 മയക്കുമരുന്നു കേസുകളും രജിസ്റ്റർ ചെയ്തു. 47,973 ലിറ്റർ വാഷാണ് പിടിച്ചെടുത്തത്. 263 ലിറ്റർ ചാരായവും 400 ലിറ്റർ വ്യാജ വിദേശ മദ്യവും 15 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊല്ലത്ത് ഒരു വ്യാജ വിദേശ മദ്യ നിർമാണ കേന്ദ്രവും കണ്ടെത്തി.
ലഹരിക്കടത്ത് പൂർണമായി തടയുന്നതിന് ഇട റോഡുകളിലും വ്യാപക നിരീക്ഷണം ഏർപ്പെടുത്തണം. പരിമിതികൾ ഉള്ളയിടങ്ങളിൽ പൊലീസിന്റെ സഹായം തേടണം. വിമുക്തി ബോധവത്കരണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനും എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലഹരി ലഭിക്കാത്തതിനാൽ മാനസിക അസ്വാസ്ഥ്യമുൾപ്പെടെയുള്ളവരെ കണ്ടെത്തി സഹായം നൽകണം. അവർക്ക് കൗൺസലിംഗും ഡീഅഡിക്ഷൻ ചികിത്സയും ലഭ്യമാക്കണം. ക്യാമ്പുകളിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |