തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഓൺ ലൈൻ സംവിധാനത്തിലാക്കുന്നതിന്റെ ആദ്യപടിയായി ശബരിമലയിൽ ഓൺലൈൻ വഴിപാട് ബുക്കിംഗ് സൗകര്യം തയ്യാറായി .
വിഷു പൂജകൾക്കായി ശബരിമല നട തുറക്കുന്ന 14 മുതൽ 18 വരെ ഓൺലൈനായി . www.onlinetdb.com എന്ന പോർട്ടലിലൂടെ ബുക്ക് ചെയ്യാം . നീരാജനം,നെയ് വിളക്ക്, അഷ്ടോത്തര അർച്ചന, സഹസ്രനാമ അർച്ചന,സ്വയംവരാർച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ 8 വഴിപാട് ഇനങ്ങൾക്കാണിത്.
ഭക്തർക്ക് ഓൺലൈനായി കാണിക്ക ( ഇ- കാണിക്ക) അർപ്പിക്കുന്നതിനും, അന്നദാന സംഭാവന നൽകുന്നതിനുമുള്ള സൗകര്യവും ഉടനെ പോർട്ടലിൽ ഉൾപ്പെടുത്തും . അന്നദാന സംഭാവനകൾക്ക് ആദായ നികുതി ഇളവും ലഭിക്കും. ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഭക്തർക്ക് കാണിക്ക, അന്നദാന സംഭാവനകൾ ധനലക്ഷ്മി ബാങ്കിന്റെ 012600100000019, 012601200000086 എന്നീ അക്കൗണ്ടുകൾ വഴി സമർപ്പിക്കാമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |