തിരുവനന്തപുരം: കോവിഡിന്റെ സാമൂഹ്യവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ പോസ്റ്റ് ഓഫീസുകൾ മുഖേന ഇനി വീടുകളിലെത്തിക്കും. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്കാണ് ഈ സൗകര്യം. ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ എ.ഇ.പി.എസ് സംവിധാനം ഉപയോഗിച്ചാണ് ഇത് ലഭ്യമാക്കുന്നത്. പോസ്റ്റ് ഓഫീസുമായി നേരിട്ടോ, ഫോൺ വഴിയോ ആവശ്യമായ തുക രാവിലെ അറിയിച്ചാൽ അന്നുതന്നെ അത് കമ്മിഷനോ സർവീസ് ചാർജ്ജോ ഈടാക്കാതെ വീട്ടിലെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |