തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് രാജ്യം ലോക്ക് ഡൗണിലായ സാഹചര്യത്തിൽ കേരളത്തിലെ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരെയും കേന്ദ്ര സർക്കാരിന്റെ അടൽ ബിമിത് വ്യക്തി കല്യാൺ യോജന (എ.ബി.വി.കെ.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഡോ. ബിജു രമേശ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ തൊഴിൽ നഷ്ടപ്പെട്ട വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 90 ദിവസം വരെയുള്ള വേതനം അലവൻസായി ലഭിക്കും. ഇത് പാവപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസമാകുമെന്നും അതിനാൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂലമായ നടപടി ഉണ്ടാകണമെന്നും ബിജു രമേശ് കത്തിൽ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |