യുവാക്കൾ നിരീക്ഷണത്തിൽ കഴിയുന്ന കോളനി
പുനലൂർ: വിദേശത്തു നിന്നെത്തിയ യുവാക്കൾ നിരീക്ഷണത്തിലിരുന്ന ആദിവാസി കോളനിയിൽ പനി ബാധിച്ച് കൈക്കുഞ്ഞ് മരിച്ചു. തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ ഇരുട്ടുതറ ഗിരിജൻ കോളനിയിലെ സനൽ - ബബിത ദമ്പതികളുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് ഇന്നലെ വൈകിട്ട് 4.30ന് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ മരിച്ചത്.
നാല് ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പനിയും കഫക്കെട്ടും അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ പിതാവ് പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പുനലൂർ ഫയർഫോഴ്‌സാണ് ആശുപത്രിയിൽ എത്തിച്ചത്.
ഷാർജയിൽ നിന്ന് 13 ദിവസം മുമ്പെത്തിയ കോളനിവാസികളായ രണ്ട് യുവാക്കളാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രിയിലെത്തിയ തെന്മല പൊലീസ് രക്ഷിതാക്കളുടെ മൊഴിയെടുത്തു. യുവാക്കൾ പുറത്തിറങ്ങിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |