തിരുവനന്തപുരം: ചെലവ് ചുരുക്കി കൊവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താൻ കാബിനറ്റ് പദവി നൽകി സൃഷ്ടിച്ച അധിക തസ്തികകൾ ഒഴിവാക്കുന്നത് അടക്കം പതിനഞ്ച് നിർദേശങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്.
നല്ല കാര്യങ്ങളുടെ തുടക്കം സ്വന്തം വീട്ടിൽ നിന്നാവട്ടെ എന്ന് മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് കത്തിൽ.
പ്രധാന നിർദേശങ്ങൾ
മുഖ്യമന്ത്രിയുടെ ഉപദേശകരെ ഒഴിവാക്കുകയോ പ്രതിഫലമില്ലാതെ തുടരാനനുവദിക്കുകയോ വേണം.
ഭരണ പരിഷ്കാര കമ്മിഷൻ പിരിച്ചുവിടുക.
പവൻഹാൻസിൽ നിന്നു മാസവാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സർവീസ് അവസാനിപ്പിക്കുക.
നവോത്ഥാന സമുച്ചയങ്ങൾക്ക് അനുവദിച്ച 700 കോടി രൂപ കൊവിഡ് ഫണ്ടിലേക്ക് മാറ്റുക.
. കേസ് നടത്തിപ്പിന് വൻതുക നൽകി സുപ്രീം കോടതി അഭിഭാഷകരെ വരുത്തുന്നത് അവസാനിപ്പിക്കുക.
. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അത്യന്താപേക്ഷിതമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കുക. ഉദ്യോഗസ്ഥരുടെ ആഭ്യന്തരയാത്രകളും നിയന്ത്രിക്കുക.
കിഫ്ബി ഉദ്യോഗസ്ഥരുടെ വൻ ശമ്പളം വെട്ടിക്കുറയ്ക്കുക. കിഫ്ബി ബോധവത്കരണ പരിപാടി നിറുത്തുക.
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ്, സമൂഹമാദ്ധ്യമ പരിപാലനത്തിന് നൽകിയ 4.32 കോടിയുടെ പുറംകരാർ റദ്ദാക്കി ചമുതല പബ്ലിക് റിലേഷൻസ് വകുപ്പിനെ ഏല്പിക്കുക.
കാലാവധി കഴിഞ്ഞും പ്രവർത്തിക്കുന്ന കമ്മിഷനുകൾ പിരിച്ചുവിടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |