ചെന്നൈ: കളിയാക്കിയാൽ ചിലർക്ക് സഹിക്കില്ല. അതിൻെറ പേരിൽ അടി വരെ നടന്നിട്ടുണ്ട്. എന്നാൽ കളിയാക്കലിനെ കളിയായിട്ടെടുത്ത് ആസ്വദിക്കുന്നവരുമുണ്ട്. അത്തരം ആസ്വാദനം മനസിൽ മായാതെ നിൽക്കും. അത്തരമൊരു കളിയാക്കൽ അനുഭവം സൂപ്പർ താരം രജനികാന്ത് പങ്കുവയ്ക്കുകയാണ്. അതാകട്ടെ സോഷ്യൽ മീഡിയയിലും കോളിവുഡ് പേജുകളിലും വൈറലാകുകയാണ്. കളിയാക്കലിന് ഒത്തിരി പഴക്കമുണ്ട്. അതിൻെറ ഓഡിയോയാണ് രജനീകാന്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് രജനീകാന്തിൻെറ വാക്കുകളിലൂടെ കേൾക്കാം.
ബംഗ്ലൂരിലുള്ള തന്റെ സഹോദരന്റെ വീട്ടിൽ ഒരിക്കൽ പോയിരുന്നു, അവിടെ തൊട്ടടുത്ത് വാടകയ്ക്ക് ഒരാൾ താമസിച്ചിരുന്നു. അയാളുടെ പേര് നന്ദുലാൽ എന്നായിരുന്നു. ഇപ്പോഴും അയാളുടെ പേര് ഞാൻ ഓർക്കുന്നു. അറുപത് വയസിലേറെ അയാൾക്ക് പ്രായമുണ്ടാകും. അദ്ദേഹം എന്നോട് ചോദിച്ചു, 'ഈ തലമുടിക്ക് എന്ത് സംഭവിച്ചു എന്ന്' ഞാൻ പറഞ്ഞു, 'അതെല്ലാം പോയി, അത് വിട്ടുകളേ.' അയാൾ വിട്ടുകളയുന്ന ഭാവമില്ല. നിങ്ങൾ ജോലിയിൽ നിന്ന് വിരമിച്ചോ എന്നായി ചോദ്യം. സിനിമയിലാണ് ജോലി എന്നായി ഞാൻ. ഏത് സിനിമയിലാണെന്ന് അടുത്ത ചോദ്യം വന്നു. റോബോട്ട്, ഐശ്വര്യ റായിയാണ് നായിക അപ്പോൾ നായകനാര്? ഞാനാണെന്ന് പറഞ്ഞതോടെ അയാൾ പരിഹാത്തോടെ ചിരിച്ചു. നിങ്ങളോ?
അപ്പോൾ അദ്ദേഹത്തിന്റെ മകൾ അകത്ത് നിന്നും എത്തി പറഞ്ഞു അദ്ദേഹം ഇപ്പോഴും നായികനായി തന്നെയാണ് അഭിനയിക്കുന്നതെന്ന്. അയാൾ എന്നെ തന്നെ തുറിച്ചു നോക്കിയതിന് ശേഷം എഴുന്നേറ്റ് പോയി. എന്നിട്ട് അവിടെ നിന്ന മറ്റ് ആരോടൊക്കെയോ മാറി മാറി സംസാരിക്കുന്നത് കേട്ടു.
തലയിൽ മുടിയില്ല, നല്ല പ്രായമുണ്ട്, ഐശ്വര്യയാണത്രേ നായിക. അതും ഇയാൾക്കൊപ്പം. ഈ ഐശ്വര്യാ റായിക്ക് ഇതെന്ത് പറ്റി? അമിതാഭ് ബച്ചന് എന്ത് സംഭവിച്ചു? അഭിഷേക് ബച്ചന് എന്ത് സംഭവിച്ചു?
ആ ചോദ്യവും സ്വയം ഉത്തരവും ഇന്നും എന്നെ ചിരിപ്പിക്കുന്നുവെന്ന് രജനീകാന്ത് എളിമയുടെ പെരുമയിൽ നിന്നുകൊണ്ട് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |