തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം വീട്ടിലിരിക്കുന്നവർക്കുള്ള വിരസത ഒഴിവാക്കാനായി ഫേസ് ബുക്ക് ലൈവിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തുളളവരുടെ പ്രഭാഷണങ്ങളും ഇന്ത്യയ്ക്കകത്തും പുറത്തും ജോലി നോക്കുന്നവരുടെ കൊവിഡ് കാല അനുഭവങ്ങളും ഗാനാലാപനവും ഒരുക്കി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി. ഔദ്യോഗിക പേജായ AIYF Kerala യിലാണ് പരിപാടി. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ജോലി നോക്കുന്ന നഴ്സുമാരടക്കമുള്ളവർ അനുഭവങ്ങളും പ്രവർത്തനങ്ങളും പങ്കുവച്ചുകഴിഞ്ഞു. സി.പി.ഐ നേതാക്കളും സാംസ്കാരിക പ്രവർത്തകരും പ്രഭാഷണങ്ങൾ നടത്തി. ഈ മാസം 14 വരെ പ്രമുഖരെ പരിപാടിയിൽ പങ്കെടുപ്പിക്കും.
സന്നദ്ധ പ്രവർത്തനങ്ങൾക്കൊപ്പം ലോക്ക് ഡൗൺ കാലം സർഗാത്മകമായി വിനിയോഗിക്കാനും ഫേസ് ബുക്ക് ലൈവ് പരിപാടി സഹായിക്കുന്നെണ്ടെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |