തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്തെ പാർട്ടി നേതാക്കളെ തിരക്കി എ.ഐ.സി. സി. അദ്ധ്യക്ഷ സോണിയാഗാന്ധി വീഡിയോ സ്ക്രീനിലെത്തി.
കെ.പി. സി. സി. ആസ്ഥാനത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാനത്തെ സ്ഥിതിഗതികളും പാർട്ടി നടത്തുന്ന കൊവിഡ് ദുരിതാശ്വാസ സേവനങ്ങളും സോണിയാഗാന്ധിയെ ധരിപ്പിച്ചു.മൂന്നര മണിക്കൂർ നേരം സോണിയാഗാന്ധി സംസാരിച്ചു.എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സ്ക്രീനിൽ സോണിയയ്ക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |