വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ കൊവിഡ് -19 ഭീകരാവസ്ഥ പ്രാപിക്കുന്നതായി റിപ്പോർട്ട്. രോഗബാധിതരുടെ എണ്ണത്തിലും (5.06 ലക്ഷം) മരണത്തിലും (20,000) ലോകത്ത് ഒന്നാമതെത്തി. ഇറ്റലിയാണ് മരണനിരക്കിൽ രണ്ടാമത്. -18,841മരണം.
ഇന്നലെ മാത്രം അമേരിക്കയിൽ 2000ത്തിലേറെ പേർ മരിച്ചു. ലോകത്താകെ രോഗബാധിതരിൽ 17.22 ലക്ഷം. ഇതിൽ നാലിലൊന്നും അമേരിക്കയിലാണ്.
സ്‌പെയിനിൽ 24 മണിക്കൂറിനിടെ 510 മരണം. കഴിഞ്ഞ 17 ദിവസത്തെ കുറവ് മരണ നിരക്കാണിത്.
ഇറ്റലിയിൽ 570 മരണം. മേയ് മൂന്ന് വരെ ലോക്‌ഡൗൺ. ഇറ്റലിയെ സഹായിക്കാൻ യു.എസ്. സൈന്യം.
ബ്രിട്ടനിലും ഫ്രാൻസിലും ജർമ്മനിയിലും മരണനിരക്ക് കൂടുതലാണ്. ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 908 പേരും ഫ്രാൻസിൽ 987 പേരും മരിച്ചു.
ജർമ്മനിയിൽ മരണം 3000ത്തോളം. ബെൽജിയം, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ യഥാക്രമം, 3346 ഉം 2511ഉം മരണം.
ആഫ്രിക്കൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്നു. വരുന്ന ആഴ്ചകളിൽ സ്ഥിതി ഗുരുതരമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഹംഗറിയിൽ ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനത്തിന് ശമനമില്ല.
യൂറോപ്യൻ യൂണിയൻ 27 രാജ്യങ്ങൾക്ക് 55,000 കോടി ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. ഏറിയ പങ്കും സ്‌പെയിനിനും ഇറ്റലിക്കും.
കുവൈറ്റിൽ വൈകിട്ട് അഞ്ച് മുതൽ രാവിലെ ആറ് വരെയുള്ള കർഫ്യൂ മുഴുവൻ സമയമാക്കിയേക്കും. സ്വന്തം രാജ്യങ്ങളിലേക്കു പോകാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് വിമാന സൗകര്യം ഒരുക്കും.
മദീനയിൽ ചില ഭാഗങ്ങളിൽ കർഫ്യൂ.
ബഹ്റൈനിൽ വിദേശികൾക്ക് പരിശോധനാ ഫീസില്ല.
അർമേനിയയിൽ അടിയന്തരാവസ്ഥ 30 ദിവസം കൂടി നീട്ടി.
ബംഗ്ലാദേശിൽ റോഹിൻഗ്യൻ ക്യാമ്പുകളിൽ ഉൾപ്പടെ ലോക്‌ഡൗൺ 11ദിവസത്തേക്ക് കൂടി നീട്ടി.
അർജന്റീനയിലെ പ്രധാന നഗരങ്ങളിൽ ലോക്‌ഡൗൺ തുടരും.
വിയറ്റ്നാം ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും.
തുർക്കിയിലും ലോക്ക്ഡൗൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |