തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, കാലിക്കറ്റ് ക്ലസ്റ്ററുകളിലെ എം.ടെക് എസ് 1 റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും, തിരുവനന്തപുരം, കാലിക്കറ്റ്, തൃശൂർ, പാലക്കാട് ക്ലസ്റ്ററുകളിലെ എസ് 2 സപ്ലിമെന്ററി പരീക്ഷകളുടെയും, കാലിക്കറ്റ്, പാലക്കാട് ക്ലസ്റ്ററുകളിലെ എസ് 3 റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം തിരുവനന്തപുരം ക്ലസ്റ്ററിലെ എം.ടെക് പാർട്ട് ടൈം എസ് 1 റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും, പാർട്ട് ടൈം എസ് 2 സപ്ലിമെന്ററി പരീക്ഷയുടെയും, പാർട്ട് ടൈം എസ് 3 റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ktu.edu.in സന്ദർശിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |