കാസർകോട് : സംസ്ഥാനത്ത് കൊവിഡ് രോഗികൾ കൂടുതലുള്ള കാസർകോട് ജില്ലയിൽ ഇന്നലെ മുതൽ പൊലീസ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗബാധിതരും സമ്പർക്കത്തിൽ രോഗം ബാധിച്ചവരും കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ചാണിത്. ഐ.ജി. വിജയ് സാഖറെ തളങ്കരയിൽ എത്തിയാണ് ഇന്നലെ രാവിലെ ട്രിപ്പിൾ ലോക്ക് ഡൗണിന് തുടക്കം കുറിച്ചത്.
ഏഴ് പഞ്ചായത്തുകളിലെ ഹോട്ട് സ്പോട്ടുകളിലാണ് ട്രിപ്പിൾ ലോക്ക്. ഈ പ്രദേശങ്ങളെ പ്രത്യേകം ഏരിയകളാക്കി തിരിച്ച് ബൈക്കിൽ പട്രോളിംഗും മൊബൈൽ പട്രോളിംഗും ഏർപ്പെടുത്തി. അഞ്ചു വീടുകൾ വീതം കേന്ദ്രീകരിച്ച് പൊലീസുകാർ പട്രോളിംഗ് നടത്തും.
കളനാട്, നെല്ലിക്കുന്ന്, ഏരിയാൽ, ചൂരി, അണങ്കൂർ, ചെർക്കള, ആലംപാടി, ചേരൂർ, കൊല്ലമ്പാടി, ബേവിഞ്ച, പൊവ്വൽ, മാസ്തിക്കുണ്ട്, മൊഗ്രാൽപുത്തൂർ, മഞ്ചത്തടുക്ക, ഉദുമ, ബാര, നാലാംവാതുക്കൽ, ദേളി, ചട്ടഞ്ചാൽ, ചെമ്പിരിക്ക, ചെമ്മനാട്, കീഴൂർ, അരമങ്ങാനം, കൊമ്പംപാറ, ബെണ്ടിച്ചാൽ പ്രദേശങ്ങളാണ് ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പരിധിയിൽ വരിക.
ട്രിപ്പിൾ ലോക്ക് ഇങ്ങനെ
1. വീടുകളിൽ നിന്ന് ആരെയും പുറത്തിറങ്ങാൻ അനുവദിക്കില്ല
2 രോഗികൾ, 60 വയസ് കഴിഞ്ഞവർ എന്നിവർക്ക് പ്രത്യേക കരുതൽ
3. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി നിരീക്ഷിക്കും
4. അഞ്ച് വീടുകൾക്ക് രണ്ട് പൊലീസുകാരുടെ നിരീക്ഷണം
5. ഇവർ ബൈക്കിൽ പട്രോളിംഗ് നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |