കൊവിഡ് യുദ്ധത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പിന്നിട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുനീങ്ങി. എന്നാൽ ജനങ്ങളുടെ മുന്നിൽ ചില ചോദ്യങ്ങളുണ്ട്. 1.70ലക്ഷം കോടി രൂപയുടെ നല്ല പാക്കേജാണ് കേന്ദ്രസർക്കാർ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. സ്‌ത്രീകൾക്കും പാവപ്പെട്ടവർക്കും പ്രയോജനപ്പെടുന്ന നിർദ്ദേശങ്ങൾ അതിലുണ്ടായിരുന്നു. പക്ഷേ ഇതൊന്നും മതിയാകില്ലെന്ന് സാമാന്യ ജനങ്ങൾ ചിന്തിക്കുന്നതിൽ കാര്യമുണ്ട്. കേരളത്തിലും ഡൽഹിയിലും മുംബയിലും കുടിയേറ്റ തൊഴിലാളികൾ തെരുവിലിറങ്ങിയത് കണ്ണുതുറപ്പിക്കേണ്ടതാണ്. അതിനാൽ ഇനി രണ്ടാം പാക്കേജും അതിനു ശേഷം നിർണായക മേഖലകളെ പുനരുദ്ധരിക്കാനുള്ള ഉത്തേജന പാക്കേജുമാണ് വേണ്ടത്.
അടിസ്ഥാനപരമായ കാര്യം പാവപ്പെട്ടവരുടെ കൈയിൽ പണവും കഴിക്കാൻ ആഹാരവുമില്ലെന്നതാണ്.പലരും സ്വന്തം വീടുകളില്ലല്ലെന്ന് ഓർക്കണം. പണവും ഭക്ഷണവും അടിയന്തരമായി നൽകണം.
വടക്കെ ഇന്ത്യയിൽ കൊയ്‌ത്ത് തുടങ്ങിയിട്ടും തൊഴിലാളികളെ കിട്ടുന്നില്ല. വലിയ കൂലി കൊടുക്കേണ്ടി വരുന്നു. കൊയ്‌ത്തിനു ശേഷമുള്ള സംഭരണം, കടത്ത്, മാർക്കറ്റിംഗ്, വിൽപന തുടങ്ങിയ ഘട്ടങ്ങൾ കടന്നുപോകേണ്ടതുണ്ട്. സാധാരണ കർഷകർക്ക് വിളകൾ കൊണ്ടുപോകാൻ ആവശ്യത്തിന് ട്രക്കുകൾ കിട്ടുന്നില്ല. നിയന്ത്രണങ്ങൾ മൂലം കൂടുതൽ നഷ്‌ടം സഹിക്കേണ്ടി വരുന്നു.
50000 കോടിയിലധികം പഴം പച്ചക്കറി മാർക്കറ്റിൽ എത്താതെ നശിക്കുന്നു. വയലിൽ നിന്ന് 24മണിക്കൂറിനുള്ളിൽ പ്ളേറ്റിൽ എത്തിയില്ലെങ്കിൽ അവ നശിക്കും. രാജ്യത്ത് ഭക്ഷ്യ സംസ്കരണം 3-4ശതമാനം മാത്രം. ആവശ്യത്തിന് കോൾഡ് സ്റ്റോറേജുകളില്ല. കർഷകർക്ക് പണം ലഭിക്കാനുള്ള വഴി പുതിയ പാക്കേജിൽ പ്രതീക്ഷിക്കുന്നു.
തുച്ഛമായ വരുമാനം കൊണ്ട് വീടുപുലരുമോ എന്നതാണ് സാധാരണക്കാരുടെ പ്രശ‌്നം.
ലോക്ക്ഡൗൺ കാലത്ത് ഇന്ത്യഭരിക്കുന്നത് വീട്ടമ്മമാരാണ്. അവർക്ക് സാധനങ്ങൾ വാങ്ങാൻ പണം വേണം.
കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള ഉത്തേജന പാക്കേജ് വന്നിട്ടില്ല. ആശ്വാസ പാക്കേജ് മാത്രമാണ് വന്നത്. ജി.ഡി.പിയുടെ 1.5 ശതമാനം മാത്രമാണ് ആദ്യ പാക്കേജ് കവർ ചെയ്‌തത്. തുടർന്ന് റിസർവ് ബാങ്കിന്റെ ആശ്വാസ നടപടികളും വന്നെങ്കിലും മതിയാകില്ല. ആദ്യം പട്ടിണി അകറ്റാനും ഭക്ഷണം കൊടുക്കാനുമുള്ള വഴിയും മാർക്കറ്റിൽ കടുതൽ പണമിറക്കാനുമുള്ള നടപടികൾ വേണം.
അടുത്ത ഘട്ടത്തിൽ ഉത്തേജന പാക്കേജ് വേണം. വ്യവസായങ്ങളെയും നിത്യ ജീവിതത്തിൽ നിർണായകമായ അടിസ്ഥാന വികസന മേഖലകളെയും ലക്ഷ്യമിട്ട് കൊവിഡ് പ്രതിസന്ധി മറകിടക്കാൻ നുള്ള അടിയന്തര ഉത്തേജന പാക്കേജ് ആണ് വേണ്ടത്.
പാവപ്പെട്ടവിന്റെ കണ്ണീരൊപ്പാൻ കഴിയണം. അടിയന്തര സാഹചര്യം മനസിലാക്കി കേന്ദ്ര-സംസ്ഥാന ബന്ധത്തിലും മാറ്റം വരുത്തണം. എല്ലാംകേന്ദ്രം തരട്ടെ എന്ന് പറഞ്ഞ് സംസ്ഥാനത്തിന് വെറുതെയിരിക്കാൻ കഴിയില്ല. എല്ലാവർക്കും ദൗത്യമുണ്ട്. ലഭിച്ച പണമുപയോഗിച്ച് മുന്നോട്ടു പോകണം. സാമ്പത്തിക പുന:ക്രമീകരണം വേണ്ടിവരും. എല്ലാവർക്കും പാർപ്പിടം എന്നതിനൊപ്പം എല്ലാവർക്കുംഭക്ഷണം എന്ന ദൗത്യവും ഏറ്റെടുക്കണം.
മറ്റു രാജ്യങ്ങൾ എങ്ങനെ പ്രതിസന്ധി തരണം ചെയ്യുന്നു എന്നത് മാതൃകയാക്കണം. രണ്ടാംലോക മഹായുദ്ധ സമയത്ത് താറുമാറായ ജപ്പാൻ പിന്നീട് ഉയർത്തേഴുന്നേറ്റത് എങ്ങനെയെന്ന് നാംകണ്ടു. കേരളത്തിന് ടൂറിസം പോലെയുള്ള മേഖലകളിൽ കൂടുതൽ മുന്നേറാനാകും. അതിനൊപ്പം അനാവശ്യ ചെലവുകൾ കുറയ്ക്കാൻ സർക്കാരുകൾ തയ്യാറാവണം. ഉള്ളവർ കുറച്ചൊക്കെ വേണ്ടെന്നു വയ്‌ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |