തിരുവനന്തപുരം: കെ.എം.ഷാജി എം.എൽ.എയ്ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം നിർഭാഗ്യകരമാണെന്ന് മുൻ മഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാൻ മുഖ്യമന്ത്രി തയ്യാറാവണം.പ്രളയ ദുരിതാശ്വാസം അർഹരായവർക്ക് ലഭിച്ചില്ലെന്നതിലെയും ,കൃപേഷിന്റേയും ശരത് ലാലിന്റെയും പ്രതികളെ രക്ഷിക്കാൻ സർക്കാർ ഫണ്ട് ചെലവാക്കിയതിലെയും ശരിയില്ലായ്മയാണ് ഷാജി ചൂണ്ടിക്കാണിച്ചത്.സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ട്. പോരായ്മകൾ ചൂണ്ടിക്കാണിച്ചാൽ അതിനെ പോസിറ്റീവായി കാണാൻ മുഖ്യമന്ത്രി ശ്രമിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |