തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രതയുടെ അടിസ്ഥാനത്തിൽ നാലു മേഖലകളാക്കി നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം സ്വാഗതാർഹമാണെന്ന് പ്രമുഖ ടെക്നോക്രാറ്രായ ജി.വിജയരാഘവൻ പറഞ്ഞു. യു.ഡി.എഫ് നിശ്ചയിച്ച വിദഗ്ദ്ധ സമതിയും കൊവിഡ് പ്രഭാവത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം മേഖലകൾ തിരിക്കുന്ന കാര്യം എടുത്തു പറഞ്ഞിരുന്നതായും ആ കമ്മിറ്രി അംഗം കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർദ്ദേശങ്ങൾ
എല്ലാ സംസ്ഥാനാതിർത്തിയിലും കർശന നിയന്ത്രണം ഉണ്ടാക്കുകയും ഒരു വഴിയിൽ കൂടി മാത്രം നിബന്ധനകളോടെ ആളുകളെ കടത്തിവിടുകയും ചെയ്യണം.
ഏതൊക്കെ വ്യവസായം എപ്പോൾ തുറക്കുമെന്ന് കൃത്യമായി നിശ്ചയിക്കണം. ഐ.ടി മേഖലയിൽ വിസ്തീർണത്തിനനുസരിച്ച് 10, 20 ശതമാനം വച്ച് ക്രമാനുഗതമായേ തുറക്കാൻ അനുവദിക്കാവൂ. സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച ഉണ്ടായാൽ പൂട്ടിക്കണം.
ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ ഏറ്രവും കുറച്ചു സംഖ്യയിൽ ജീവനക്കാരെ മാത്രമേ ആദ്യഘട്ടത്തിൽ അനുവദിക്കാവൂ.
ഫാക്ടറി ഉടമകളുടെ അസോസിയേഷന്റെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച സോഷ്യൽ ഓഡിറ്ര് നടത്തണം. ആരോഗ്യവകുപ്പിനോ മറ്ര് അധികൃതർക്കോ ഇതിന്റെ മേൽനോട്ടം നടത്താം.
ഫാക്ടറികൾ തുറക്കുമ്പോൾ ജീവനക്കാരെ കൊണ്ടുവരാൻ സംവിധാനം ഒരുക്കണം.
സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ അനുമതി സ്വാഭാവികമായും റദ്ദാവുന്ന വ്യവസ്ഥ വയ്ക്കണം.
ടൂറിസം മേഖല ഒരു കാരണവശാലും ഇപ്പോൾ തുറക്കാൻ പാടില്ല.
വിദേശത്ത് നിന്ന് വന്നവരെ ക്വാറന്റൈൻ ചെയ്യാൻ അനുവദിക്കണം. എത്രപേർക്ക് സംസ്ഥാനത്തിൽ അനുമതി നൽകാമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |