ലണ്ടൻ: കൊവിഡിൽനിന്ന് മുക്തി നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗിക ജോലികളിൽ മടങ്ങിയെത്തി. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മന്ത്രിസഭ അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകിയതായി സൺഡേ ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. പാർലമെന്റിലെ സ്വകാര്യമുറിയിലിരുന്നാണ് അദ്ദേഹം കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കൊവിഡിനെ നിയന്ത്രിക്കുന്നതിൽ തുടക്കത്തിൽ ബോറിസ് സർക്കാറിന് പാളിച്ച പറ്റിയതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |