തിരുവനന്തപുരം : ലോക്ക് ഡൗണിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് ഏർപ്പെടുത്തണമോ എന്ന കാര്യം നാളത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി ഏറ്രെടുക്കുന്ന കാര്യം മുഖ്യമന്ത്രി നേരത്തെ ചില സർവീസ് സംഘടനാനേതാക്കളോട് സംസാരിച്ചിരുന്നു.
പ്രളയകാലത്തെ ചലഞ്ചിൽ പകുതിയോളം പേർ പങ്കെടുക്കാത്തതും പ്രതിപക്ഷ സർവീസ് സംഘടനകൾ ഒരു മാസത്തെ ശമ്പളം നൽകുന്നതിനെ എതിർത്തതും സാലറി ചാലഞ്ചിന് പകരം മറ്റെന്തെങ്കിലും സംവിധാനത്തിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |