തിരുവനന്തപുരം: കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ വനിതകൾ തുന്നിയത് 20.25ലക്ഷം കോട്ടൺ മാസ്കുകൾ. വിപണിയിൽ മാസ്കിന്റെ ലഭ്യത കുറഞ്ഞപ്പോഴാണ് മൂന്നു കോടി രൂപയുടെ മാസ്കുകൾ തയ്യാറാക്കാൻ കുടുംബശ്രീ മുന്നിട്ടിറങ്ങിയത്. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ, ടൂറിസംവകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എയർപോർട്ട് അതോറിട്ടി, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ജൻ ഔഷധി സ്റ്റോഴ്സ്, ബാങ്കുകൾ തുടങ്ങി വിവിധ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുടെ ഓർഡർ അനുസരിച്ചാണ് മാസ്കുകൾ തയാറാക്കി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |