തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് തയ്യൽ തൊഴിലാളികൾക്ക് 1,000 രൂപ വീതം ധനസഹായം നൽകുന്നതിന് 53.6 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളളവരും, സാമൂഹ്യ സുരക്ഷാ പെൻഷൻ/ക്ഷേമപെൻഷൻ ലഭിക്കാത്തവരുമായവർക്ക് 1,000 രൂപ വീതം സഹായത്തിന് അർഹതയുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ബോർഡിൽ സമർപ്പിച്ചിട്ടില്ലാത്തവർ ആനുകൂല്യം ലഭിക്കുന്നതിന് www.tailorwelfare.in മുഖേന ആധാർ നമ്പർ, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, ക്ഷേമനിധി പാസ്ബുക്ക്/തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് ജില്ലാ ഓഫീസുകളിൽ തപാൽ മുഖേനയോ ട്രേഡ് യൂണിയൻ മുഖേനയോ നേരിട്ടോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം-0471 2556895, കൊല്ലം- 98955 88328, പത്തനംതിട്ട/ആലപ്പുഴ- 94955 72858, ഇടുക്കി/കോട്ടയം - 94953 64094, എറണാകുളം - 90485 00602, തൃശൂർ - 91421 78787, മലപ്പുറം/പാലക്കാട് - 98954 07163, കോഴിക്കോട്/വയനാട് - 75608 95445, കണ്ണൂർ/കാസർകോട് - 94950 84088.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |