തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശത്തും ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിന് ജില്ലാഭരണകൂടങ്ങളുടെ സഹായത്തോടെ 1,63,303 കിടക്കകൾ വിവിധ ജില്ലകളിലായി സജ്ജമാക്കിയതായി ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയിച്ചു. എയർപോർട്ടുകളുമായി ബന്ധപ്പെട്ട ജില്ലകളിലും സമീപ ജില്ലകളിലും പ്രത്യേക ശ്രദ്ധചെലുത്തണമെന്നു മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ക്വാറന്റീനായി കണ്ടെത്തിയ കെട്ടിടങ്ങൾ സജ്ജമാക്കുന്നതിന് പ്രൊട്ടോകോൾ നിശ്ചയിക്കുന്നതിന് കെട്ടിട വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |